ബോളിവുഡ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍. ഹൃത്വിക് റോഷന്റെ ജന്മദിനത്തില്‍ മുന്‍ ഭാര്യ സൂസന്നെ ഖാന്‍ അടക്കം ഒട്ടേറെ പേരാണ് ആശംസ അറിയിച്ച് രംഗത്ത് എത്തിയത്. ഹൃദയസ്പര്‍ശിയായ ചെറിയ കുറിപ്പും മൊണ്ടാഷ് വീഡിയോയും പങ്കുവെച്ചാണ് സൂസന്നെ ഖാന്‍ ആശംസകള്‍ നേര്‍ന്നത്. ദൈവം അതിരില്ലാതെ അനുഗ്രഹിക്കട്ടെ എന്ന് എഴുതിയ സൂസന്നെ ഖാന്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ ഹൃത്വിക്കിനെ ആശംസിക്കുന്നു.മക്കള്‍ക്കും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളടങ്ങിയ വീഡിയോയും സഹിതം ആണ് സൂസന്‍ ആശംസ അറിയിച്ചത്.
''ജന്മദിനാശംസകള്‍ റൈ.. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ചതും ശക്തവുമായ ഭാഗം നിങ്ങളെ കാത്തിരിക്കുന്നു ദൈവം നിങ്ങളെ അതിരുകളില്ലാതെ അനുഗ്രഹിക്കട്ടെ...'' എന്നാണ് സുസന്നെ കുറിച്ചത്. മക്കള്‍?ക്കും കുടുംബത്തിനൊപ്പവുമുള്ള ഹൃത്വികിന്റെ ഒട്ടനവധി ചിത്രങ്ങളും സൂസന്നെ മൊണ്ടാഷില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സുസാനെ ഖാന്റെ കാമുകന്‍ അര്‍സ്ലാന്‍ ഗോണിയും ഹൃത്വിക് റോഷന്റെ കാമുകി സബ ആസാദും വീഡിയോയിലുണ്ട്. അര്‍സ്ലാന്‍ ഗോണിയും പോസ്റ്റിന് ''ഹാപ്പി ജന്മദിനാശംസകള്‍... ഹൃത്വിക് റോഷന് മികച്ച വര്‍ഷം ആശംസിക്കുന്നു.'' ഹുമ ഖുറേഷിയും ട്വിങ്കിള്‍ ഖന്നയും പോസ്റ്റിന് താഴെ ഹാര്‍ട്ട് ഇമോജികള്‍ നല്‍കി.
പ്രീതി സിന്റയും ബിപാഷബസുവും ഒട്ടുമിക്ക സഹതാരങ്ങളും ഹൃത്വികിന് ജന്മദിനാശംസകള്‍ സ്?നേഹക്കുറിപ്പുകളിലൂടെ നേര്‍ന്നിട്ടുണ്ട്.? സിനിമയിലും അത്യാവശ്യം തിരക്കിലാണ് താരം. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഹൃത്വിക് റോഷന്‍ നായകനാകുന്ന 'ഫൈറ്റര്‍' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദീപിക പദുക്കോണ്‍ ആണ് നായിക. എയര്‍ഫോഴ്‌സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക.