Latest News

ലാലേട്ടനൊപ്പം ഇത്രയും സ്‌ക്രീന്‍ സ്പെയ്സ് കിട്ടിയ വേറേ കഥാപാത്രമില്ല; കരിയറില്‍ ചെയ്ത ഏറ്റവും വലിയ കഥാപാത്രം; മൂന്ന് വര്‍ഷത്തിന് ശേഷം തന്റെ സിനിമ തിയേറ്ററുകളിലെത്തിയ സന്തോഷത്തില്‍ ഹണി റോസ്

Malayalilife
ലാലേട്ടനൊപ്പം ഇത്രയും സ്‌ക്രീന്‍ സ്പെയ്സ് കിട്ടിയ വേറേ കഥാപാത്രമില്ല; കരിയറില്‍ ചെയ്ത ഏറ്റവും വലിയ കഥാപാത്രം; മൂന്ന് വര്‍ഷത്തിന് ശേഷം തന്റെ സിനിമ തിയേറ്ററുകളിലെത്തിയ സന്തോഷത്തില്‍ ഹണി റോസ്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വൈശാഖിന്റെ സംവിധാനത്തില്‍ ഉദയ് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന 'മോണ്‍സ്റ്റര്‍' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം വലിയ വിജയം നേടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ച ഹണി റോസ്. കരിയറില്‍ ചെയ്ത ഏറ്റവും വലിയ കഥാപാത്രവും മോണ്‍സ്റ്ററിലെ ഭാമിനിയാണെന്നും ചിത്രം പ്രേക്ഷകര്‍ക്കൊപ്പം കണ്ട ശേഷം ഹണി റോസ് പറഞ്ഞു.

ഹണി റോസ്, ലക്ഷ്മി മാഞ്ചു എന്നിരാണ് ചിത്രത്തിലെ നായികമാര്‍. മൂന്ന് വര്‍ഷത്തിന് ശേഷം തന്റെ സിനിമ തിയേറ്ററുകളിലെത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഹണി റോസ്. ചിത്രം വിജയമാകുന്നതിലും തന്റെ ഭാമിനി എന്ന കഥാപാത്രത്തെ ഏറ്റെടുത്തതിലും ഹണി റോസ് പ്രേക്ഷകരോട് നന്ദി പറഞ്ഞു. 

''മോണ്‍സ്റ്റര്‍ ഹിറ്റായതില്‍ സന്തോഷം.ലാലേട്ടനൊപ്പം ഇത്രയും സ്‌ക്രീന്‍ സ്പെയ്സ് കിട്ടിയ വേറേ കഥാപാത്രമില്ല. കരിയറില്‍ ചെയ്ത ഏറ്റവും വലിയ കഥാപാത്രം മോണ്‍സ്റ്ററിലെ ഭാമിനി. ഇത്രയും വലിയ കഥാപാത്രം ആദ്യമായാണ് കിട്ടുന്നത്. വലിയൊരു ടീമിനൊപ്പം ചേര്‍ന്ന് അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷം. നന്ദി പറയേണ്ടത് ലാല്‍ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി ചേട്ടനോടും ആണ്''. 

എന്നെ വിശ്വസിച്ചാണ് വൈശാഖ് ഏട്ടന്‍ ഈ കഥാപാത്രം ഏല്‍പ്പിച്ചത്.എന്റെ സിനിമ ഞാന്‍ തിയറ്ററില്‍ എത്തി കാണുന്നത് ഏകദേശം മൂന്നു വര്‍ഷത്തിനു ശേഷമാണ്.ഞങ്ങള്‍ വിചാരിച്ചതിലും നന്നായിട്ടുണ്ട് സിനിമ''. പ്രേക്ഷകര്‍ക്ക് സിനിമ ഒരു വ്യത്യസ്തമായ അനുഭവം നല്‍കുമെന്നും ഹണിറോസ് കൂട്ടിച്ചേര്‍ത്തു.


മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച മോണ്‍സ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം. കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ബംഗളൂരു, ചെന്നൈ, ട്രിച്ചി, സേലം, മുംബൈ, പൂനെ, നാസിക്, നാഗ്പൂര്‍, ഗോവ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി 141 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തു.

Read more topics: # ഹണി റോസ്
honey rose about monster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES