Latest News

ഒരു സ്വപ്‌നം..ഒരു വിഷന്‍...ഒരു സംരംഭം;20 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവ്; ജന്മദിനത്തില്‍ പുതിയ  പ്രോഡക്ഷന്‍ കമ്പനിയുടെ പ്രഖ്യാപനവുമായി ഹണിറോസ്

Malayalilife
ഒരു സ്വപ്‌നം..ഒരു വിഷന്‍...ഒരു സംരംഭം;20 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവ്; ജന്മദിനത്തില്‍ പുതിയ  പ്രോഡക്ഷന്‍ കമ്പനിയുടെ പ്രഖ്യാപനവുമായി ഹണിറോസ്

പിറന്നാള്‍ ദിനത്തില്‍ പുതിയ ചുവടുവെപ്പുമായി നടി ഹണി റോസ്. പുതിയ നിര്‍മാണ കമ്പനിക്കാണ് താരം തുടക്കമിട്ടത്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. 20 വര്‍ഷത്തോളമായി സിനിമയില്‍ തുടരുന്ന തന്റെ സ്വപ്നമാണ് നിര്‍മാണ കമ്പനി എന്നാണ് ഹണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കമ്പനിയുടെ ലോഗോയും താരം പുറത്തിറക്കി.

ഹണി റോസിന്റെ കുറിപ്പ്

ചിലര്‍ക്ക് സിനിമയെന്നാല്‍ സ്വപ്നവും ഭാവനയും അഭിലാഷവുമെല്ലാമാണ്. എന്നാല്‍ എനിക്ക്, 20 വര്‍ഷത്തോളമായി സിനിമയുടെ ഭാഗമായി നില്‍ക്കുന്നതില്‍ അഭിമാനമാണ് തോന്നുന്നത്. എന്റെ ചെറുപ്പത്തിലും ജീവിതത്തിലും പഠനത്തിലും സൗഹൃദത്തിലുമെല്ലാം സിനിമ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ ഇന്‍ഡസ്ട്രിയില്‍ കുറച്ചുകൂടി വലിയ റോള്‍ ഏറ്റെടുക്കണമെന്ന് എനിക്ക് തോന്നി. എന്റെ പിറന്നാള്‍ ദിനത്തില്‍ (അധ്യാപക ദിനം കൂടിയാണ്) ഹൃദയം നിറഞ്ഞ അഭിമാനത്തോടെ എന്റെ പുതിയ സംരംഭത്തിന്റെ ലോഗോ പുറത്തിറക്കുകയാണ്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ്. 

സിനിമ പ്രേമികളില്‍ നിന്ന് എനിക്ക് ലഭിച്ച സ്നേഹമാണ് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ എന്നെ പ്രാപ്തയാക്കിയത്. ഈ പിന്തുണ തുടരുമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്റെ യാത്രയില്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എച്ച്ആര്‍വി പ്രൊഡക്ഷന്‍സിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത് മികച്ച പ്രതിഭകള്‍ക്ക് അവസരം നല്‍കുക എന്നതാണ്. കൂടാതെ നമ്മുടെ സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന പുതിയതും രസകരവും അതിശയിപ്പിക്കുന്നതുമായ കഥകള്‍ പറയാനുമാണ് ആഗ്രഹിക്കുന്നത്.

അതേസമയം, റേച്ചല്‍ എന്ന ചിത്രമാണ് ഹണി റോസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവാണ്. മലയാളത്തിനൊപ്പം കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Honey Rose (@honeyroseinsta)

Read more topics: # ഹണി റോസ്
new production house honey rose

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക