കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് വീണ്ടും ഹൈക്കോടതിയുടെ വിലക്ക്. പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് വാരാഹരൂപം എന്ന ഗാനം ഉള്‍പ്പെടുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ജസ്റ്റിസ് എ.ബദറുദ്ദീന്‍ ഉത്തരവിട്ടത്.ഈ ഗാനം തൈക്കുടം ബ്രിഡ്ജ് മാതൃഭൂമി മ്യൂസിക്കിനു വേണ്ടി ചിട്ടപ്പെടുത്തിയ നവരസം എന്ന ഗാനത്തിന്റെ പകര്‍പ്പാണെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിന്നു.
വിശദവും നീതിയുക്തവുമായ അന്വേഷണം ഇക്കാര്യത്തില്‍ തികച്ചും അനിവാര്യമായതിനാല്‍, അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍, പ്രതികള്‍ നിരപരാധികളെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. അതിനാല്‍ 'കാന്താര' സിനിമയില്‍ 'വരാഹ രൂപം' എന്ന ഗാനം സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ പ്രദര്‍ശിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് കാന്താര. കാന്താര സിനിമയുടെ സംവിധാകന്‍ റിഷബ് ഷെട്ടി, നിര്‍മാതാവായ വിജയ് കിര്‍ഗണ്ടൂര്‍ എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുളള ഉത്തരവിലാണ് വരീഹരൂപത്തിന് വിലക്കേര്‍പ്പെടുത്തിയത്.
ഈ ഗാനം തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം എന്ന ഗാനത്തിന്റെ പകര്‍പ്പാണെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിന്നു. തുടര്‍ന്ന് കാന്താരയുടെ നിര്‍മാതാവും സംവിധായകനും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ ഹര്‍ജിക്കാര്‍ ചിത്രത്തിലെ ഗാനം ഉള്‍പ്പെടുത്തരുതെന്ന പ്രത്യേക നിബന്ധനയോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
മലയാളത്തിലെ പ്രശസ്ത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് വരാഹരൂപമെന്ന രീതിയില്‍ ചര്‍ച്ചകളുണ്ടായിരുന്നു. ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഇത് ശരിവച്ച് രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്. ''നവരസം'' എന്ന അല്‍ബം 2016 ലാണ് ലോഞ്ച് ചെയ്തത്.