Latest News

പെണ്‍കുട്ടികള്‍ പാന്റ്സിടുന്നതില്‍ മാത്രമെ ലീഗിനോടും മറ്റ് മുസ്ലിം മത സംഘടനകളോടും ഞങ്ങള്‍ക്ക് അഭിപ്രായ വിത്യാസമുള്ളു; പാന്റ്സ് ഊരുന്നതില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമാണ്; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

Malayalilife
പെണ്‍കുട്ടികള്‍ പാന്റ്സിടുന്നതില്‍ മാത്രമെ ലീഗിനോടും മറ്റ് മുസ്ലിം മത സംഘടനകളോടും ഞങ്ങള്‍ക്ക് അഭിപ്രായ വിത്യാസമുള്ളു; പാന്റ്സ് ഊരുന്നതില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമാണ്; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഹരീഷ് പേരടി. നിരവധി സിനിമകളിലിക്കും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റേതായ നിലപാടുകൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്നും 21ല്‍ ആക്കുക എന്നീ വിഷയങ്ങളില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

താരത്തിന്റെ കുറിപ്പിലൂടെ...


പെണ്‍കുട്ടികള്‍ പാന്റ്സിടുന്നതില്‍ മാത്രമെ ലീഗിനോടും മറ്റ് മുസ്ലിം മത സംഘടനകളോടും ഞങ്ങള്‍ക്ക് അഭിപ്രായ വിത്യാസമുള്ളു പാന്റ്സ് ഊരുന്നതില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമാണ് കാരണം പുരോഗമനം എന്ന വാക്കിന്റെ അവകാശം ഞങ്ങളുടെ പേരില്‍ മാത്രമാണ് അത് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല ഇന്‍ക്വിലാബ് സിന്ദാബാദ്.. ലാല്‍സലാം

വിവാഹ പ്രായം ഉയര്‍ത്തുന്നതില്‍ ആനി രാജയും വൃന്ദ കാരാട്ടും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. ഈ നീക്കത്തിന് പിന്നില്‍ രഹസ്യ അജന്‍ഡയുണ്ടെന്നും പ്രത്യേകസമുദായത്തെ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും പോഷകാഹാരങ്ങളും വിദ്യാഭ്യാസസൗകര്യങ്ങളുമാണ് ആദ്യം ഉറപ്പാക്കേണ്ടതെന്നും ആനി രാജ നിലപാടെടുത്തിരുന്നു. ലിംഗതുല്യതയ്ക്ക് പുരുഷന്റെ വിവാഹപ്രായം കുറയ്ക്കാന്‍ കഴിയില്ലേ എന്നും ആനി രാജ ചോദിച്ചു. പ്രായപൂര്‍ത്തിയായ സ്ത്രീയുടെ വിവാഹം കുറ്റകരമാക്കുന്ന നടപടിയാണിതെന്ന്ായിരുന്നു് ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടത്.

hareesh peradi note about gender nutrality and marriage age

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES