Latest News

ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു എന്ന കുറിപ്പോടെ വിജയ്‌ക്കൊപ്പം  നില്ക്കുന്ന ചിത്രവുമായി ഹരിഷ് പേരടി; നടന്റെ പോസ്റ്റിന് പിന്തുണയുമായി വിജയ് ആരാധകരും

Malayalilife
 ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു എന്ന കുറിപ്പോടെ വിജയ്‌ക്കൊപ്പം  നില്ക്കുന്ന ചിത്രവുമായി ഹരിഷ് പേരടി; നടന്റെ പോസ്റ്റിന് പിന്തുണയുമായി വിജയ് ആരാധകരും

ടന്‍ വിജയ്‌ക്കെതിരെയുള്ള ആദായ നികുതി റെയ്ഡില്‍ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിജയ്ക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് വിജയ്ക്കൊപ്പം നില്‍ക്കുന്നൊരു ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചത്.

വിജയ്-അറ്റ്‌ലി ചിത്രമായ മര്‍സലില്‍ ഡോ.അര്‍ജുന്‍ സക്കറിയ എന്ന കഥാപാത്രത്തെ നേരത്തെ ഹരീഷ് പേരടി അവതരിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ ചിത്രത്തിലെ ഡയലോഗുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. 

ദീപാവലിക്കു തീയറ്ററുകളില്‍ എത്തിയ പണം വാരി പടം ബിഗിലില്‍ കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകള്‍ ആണ് വിജയ്ക്ക് കുരുക്കായത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിജയ്ക്കെതിരെയുള്ള പകപോക്കലാണ് ഈ റെയ്ഡെന്നും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ നിരവധിപേര്‍ ആരോപണങ്ങളുമായെത്തിയിട്ടുണ്ട്. 'വി സ്റ്റാന്‍ഡ് വിത്ത് വിജയ്' എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

hareesh peradi fb post about vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക