Latest News

ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോദ്ധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നത്;നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്; രാഹുലിനെ പ്രശംസിച്ച് ഹരീഷ് പേരടി

Malayalilife
ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോദ്ധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നത്;നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്; രാഹുലിനെ പ്രശംസിച്ച് ഹരീഷ് പേരടി

ഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഞായറാഴ്ച ശ്രീനഗറില്‍ സമാപനമായിരുന്നു. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം പിന്നിട്ടുള്ള കാല്‍നടയാത്ര അവസാനിച്ചപ്പോള്‍ നിരവധിപേര്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തി. ഈ അവസരത്തില്‍ നടന്‍ ഹരീഷ് പേരടി സമൂഹ മാധ്യമത്തില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിനെ പ്രശംസിച്ചത്.

 

ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോദ്ധ്യമാണ് രാഹുലിനെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതെന്നും നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും ഹരീഷ് പേരടി കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോദ്ധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നത്...ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓര്‍മ്മകള്‍ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രിയ സത്യം ...നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്‍ഡ്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്...ആശംസകള്‍..


 

Read more topics: # ഹരീഷ് പേരടി
hareesh peradi appreciates rahul gandhis

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES