സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവര്‍ തന്നെയാണ് പെരുന്തച്ചന്‍മാര്‍; മമ്മൂട്ടിയും, മോഹന്‍ലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്; ദൈവമേ എന്നെയും നല്ല ആശാരിയാക്കി മാറ്റണമേ; കാര്‍പെന്റേഴ്സ് വിവര്‍ത്തനം ചെയ്ത് പുലിവാല് പിടിച്ചവരോട് ഹരിഷ് പേരടിക്ക് പറയാനുള്ളത്

Malayalilife
 സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവര്‍ തന്നെയാണ് പെരുന്തച്ചന്‍മാര്‍; മമ്മൂട്ടിയും, മോഹന്‍ലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്; ദൈവമേ എന്നെയും നല്ല ആശാരിയാക്കി മാറ്റണമേ; കാര്‍പെന്റേഴ്സ് വിവര്‍ത്തനം ചെയ്ത് പുലിവാല് പിടിച്ചവരോട് ഹരിഷ് പേരടിക്ക് പറയാനുള്ളത്

സ്‌കാര്‍ വേദിയില്‍ എംഎം കീരവാണി നടത്തിയ പ്രസംഗം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തപ്പോള്‍ വന്ന പിഴവിന് സമൂഹമാധ്യമങ്ങളില്‍ ട്രോളന്‍മാരുടെ ഇരയാണ് ചില മാധ്യമങ്ങള്‍.'I grew up listening to the Carpenters. And now, here I am, with the Oscars.' എന്നാണ് കീരവാണി പറഞ്ഞത്. 'ദ കാര്‍പെന്റേഴ്‌സ്' എന്ന ബാന്‍ഡിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത് .

എന്നാല്‍ താന്‍ കുട്ടിക്കാലത്ത് കാര്‍പെന്റേഴ്സിനെ കേട്ടാണ് വളര്‍ന്നതെന്ന കീരവാണിയുടെ വാക്കുകളാണ് തെറ്റിദ്ധരിക്കപ്പെട്ടത്. ആശാരിമാര്‍ എന്ന വ്യാഖ്യാനം ചില കോണുകളില്‍ നിന്ന് നല്‍കപ്പെട്ടു. ഇപ്പോള്‍ ആ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവര്‍ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചന്‍മാര്‍..Carpenters എന്ന സംഗീത ബാന്‍ഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോള്‍ അതായിരിക്കാം എന്ന് ഹരീഷ് കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

''Carpenters നെ ആശാരിമാര്‍ എന്ന് വിളിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല..സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവര്‍ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചന്‍മാര്‍..Carpenters എന്ന സംഗീത ബാന്‍ഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോള്‍ അതായിരിക്കാം..എനിക്കറിയില്ല...എന്തായാലും മലയാളത്തിലെ ഒരു പുതിയ സംഗീത കൂട്ടായമക്ക് ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ പറ്റുന്ന ഒരു പേരാണ് 'ആശാരിമാര്‍'അല്ലെങ്കില്‍ 'പെരുന്തച്ചന്‍മാര്‍''..

എന്റെ അഭിപ്രായത്തില്‍ കീരവാണിയും, A.R.റഹ്മാനും, അമിതാബച്ചനും, രജനികാന്തും, കമലഹാസനും, മമ്മുട്ടിയും, മോഹന്‍ലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്..അളവും തൂക്കവും അറിയുന്ന നിര്‍മ്മാണത്തിന്റെ സൗന്ദര്യ ശാസത്രമറിയുന്ന പെരുന്തച്ചന്‍മാര്‍...മാദ്ധ്യമ പ്രവര്‍ത്തകരുടെ ഒരു ചെറിയ തെറ്റ്..ഒരു വലിയ ശരിയിലേക്ക് വിരല്‍ ചൂണ്ടുന്നു..ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ''

 

Read more topics: # ഹരീഷ് പേരടി
hareesh perad facebook post about carpenters

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES