Latest News

നായകനായി ഗിന്നസ് പക്രു, കൂടെ ടിനി ടോമും; '916 കുഞ്ഞൂട്ടന്‍' ടൈറ്റില്‍ പ്രഖ്യാപനം മോഹന്‍ലാല്‍ നിര്‍വഹിച്ചു

Malayalilife
 നായകനായി ഗിന്നസ് പക്രു, കൂടെ ടിനി ടോമും; '916 കുഞ്ഞൂട്ടന്‍' ടൈറ്റില്‍ പ്രഖ്യാപനം മോഹന്‍ലാല്‍ നിര്‍വഹിച്ചു

ഗിന്നസ് പക്രുവിനെ നായകനാക്കി,മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രാകേഷ് സുബ്രമണ്യന്‍ നിര്‍മ്മിക്കുന്ന ' 916 കുഞ്ഞൂട്ടന്‍ ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര താരം മോഹന്‍ ലാല്‍ പ്രകാശനം ചെയ്തു.

ഗിന്നസ് പക്രുവിന്റെ കൂടെ ടിനി ടോം പ്രധാന  കഥാപാത്രത്തെ അവതരിപ്പിക്കുന്ന '916 കുഞ്ഞൂട്ടന്‍' എന്ന് ചിത്രത്തിന്റെ ചിത്രീകരണം വിജയദശമി ദിനത്തില്‍ ഒക്ടോബര്‍ 24-ന് കൊടുങ്ങല്ലൂരില്‍ ആരംഭിക്കും.തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ  ലിങ്കുസ്വാമി,മുരുകദാസ് ,മജീദ്,വടിവുടയാന്‍, വിന്‍സെന്റ് ശെള്‍വ തുടങ്ങിയവരുടെ സഹ സംവിധായകനായി 
ഇരുപതു വര്‍ഷമായി പ്രവര്‍ത്തിച്ച മലയാളിയായആര്യന്‍ വിജയ്,കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനും ആക്ഷനും തുല്യപ്രധാന്യം നല്കി  കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടന്‍ '.കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും   പ്രധാന ലോക്കേഷനാകുന്ന  ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  തമിഴ് തെലുങ്ക് സിനിമകളിലെ  പ്രമുഖ ഛായാഗ്രാഹകനായ എസ് ശ്രീനിവാസ റെഡ്ഢി നിര്‍വ്വഹിക്കുന്നു.അജീഷ് ദാസ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.
എഡിറ്റര്‍-അഖിലേഷ് മോഹന്‍,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പാസ്‌ക്കല്‍ ഏട്ടന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,കല-പുത്തന്‍ചിറ രാധാകൃഷ്ണന്‍, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂര്‍,
സ്റ്റില്‍സ്-ഗിരി ശങ്കര്‍, ഡിസൈന്‍-കോളിന്‍സ് ലിയോഫില്‍,കൊറിയോഗ്രാഫി-പോപ്പി,ആക്ഷന്‍-ഫീനിക്‌സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബേബി മാത്യുസ്, അസോസിയേറ്റ് ഡയറക്ടര്‍-സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-ഷിന്റോ ഇരിങ്ങാലക്കുട,പി ആര്‍ ഒ-എ എസ് ദിനേശ്.

guinness pakru tini tom movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക