Latest News

രണ്ടാമത് പെണ്‍കുഞ്ഞ് പിറന്ന സന്തോഷത്തില്‍ ഗിന്നസ് പക്രു; ചേച്ചിയമ്മയുടെ കൈകളിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രം പങ്ക് വച്ച് അച്ഛനായ സന്തോഷം അറിയിച്ച്‌ നടന്‍

Malayalilife
രണ്ടാമത് പെണ്‍കുഞ്ഞ് പിറന്ന സന്തോഷത്തില്‍ ഗിന്നസ് പക്രു; ചേച്ചിയമ്മയുടെ കൈകളിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രം പങ്ക് വച്ച് അച്ഛനായ സന്തോഷം അറിയിച്ച്‌ നടന്‍

ണ്ടാമതും തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍ ഗിന്നസ് പക്രു. മകള്‍ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

മൂത്തമകള്‍ ദീപ്ത കീര്‍ത്തി കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ചേച്ചിയമ്മ' എന്ന തലവാചകത്തില്‍ മകള്‍ ദീപ്ത കീര്‍ത്തി ഇനി ചേച്ചിയമ്മയാണെന്നാണ് താരം എഴുതിയത്. 2006 മാര്‍ച്ചിലാണ് പക്രു, ഗായത്രി മോഹനെ വിവാഹം ചെയ്തത്. ഒരാഴ്ച മുന്‍പായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം.

അമൃത ആശുപത്രിയിലെ ഡോ. രാധാമണിയ്ക്കും സംഘത്തിനും പക്രു തന്റെ പോസ്റ്റിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്.

മിമിക്രി വേദികളിലൂടെയും തമാശ വേഷങ്ങളിലൂടെ ചലച്ചിത്ര ലോകത്തും സ്വന്തം പ്രതിഭ തെളിയിച്ച താരമാണ് ഗിന്നസ് പക്രു. അത്ഭുതദ്വീപ് ചിത്രത്തില്‍ മുഴുനീള മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതോടെ ഗിന്നസ് റെക്കാഡ് സ്വന്തമാക്കിയ പക്രു എന്ന അജയകുമാര്‍ തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും ആശയങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവക്കാറുമുണ്ട്.

 

guinness pakru second girl child

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക