യൂറോപ്യന്‍ നഗരങ്ങളില്‍ ചുറ്റിക്കറങ്ങി നടി ഗ്രേസ് ആന്റണി;നിങ്ങളുടെ പാര്‍ട്ടിയേക്കാള്‍  ഞാന്‍  ചില്‍ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ പങ്ക് വച്ച് നടി

Malayalilife
യൂറോപ്യന്‍ നഗരങ്ങളില്‍ ചുറ്റിക്കറങ്ങി നടി ഗ്രേസ് ആന്റണി;നിങ്ങളുടെ പാര്‍ട്ടിയേക്കാള്‍  ഞാന്‍  ചില്‍ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ പങ്ക് വച്ച് നടി

മര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഒരുപാട് താരങ്ങളുണ്ട്. അതില്‍ തന്നെ നടിമാരില്‍ ഇന്ന് ഏറെ തിരക്കുള്ള ഒരാളാണ് നടി ഗ്രേസ് ആന്റണി. ഇപ്പോളിതാ ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് ഇടവേള എടുത്തു യൂറോപ്പില്‍ അവധിആഘോഷിക്കുന്ന നടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ബീച്ചില്‍ നിന്നുള്ള വീഡിയോയില്‍ ഗ്‌ളാമറസായി ഗ്രേസിനെ കാണാം. നിങ്ങളുടെ പാര്‍ട്ടിയേക്കാള്‍ ഞാന്‍ ചില്ലാണ് എന്ന തലക്കെട്ടോടെയാണ് ഗ്രേസ് വീഡിയോ പങ്കുവച്ചത്. ഗ്രേസ് പങ്കുവച്ച വീഡിയോ ആരാധകര്‍ വേഗം ഏറ്റെടുക്കുകയും ചെയ്തു. 

കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദിന്റെ ഭാര്യ സിമി, മമ്മൂട്ടിയുടെ റോഷാക്കിലെ കഥാപാത്രം കനകം കാമിനി കലഹം,സാറ്റര്‍ഡേ നൈറ്റ് , പടച്ചോനേ ഇങ്ങള് കാത്തോളീ തുടങ്ങിയ സിനിമകളിലാണ് ഗ്രേസ് ആന്റണി അവസാനമായി അഭിനയിച്ചത്. വിവേകാനന്ദന്‍ വൈറലാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ ആണ് നായകന്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Grace (@grace_antonyy)

grace antony vacation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES