വരന്റെ മുഖം കാണിക്കാതെയുള്ള നടി ഗ്രേസ് ആന്റണിയുടെ ജസ്റ്റ് മാരീഡ് പോസ്റ്റിന് പിന്നാലെ ഇതാ നടിയെ താലി ചാര്‍ത്തിയ ആളെക്കുറിച്ചുള്ള ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. നടി ഗ്രേസിനെ കല്യാണം കഴിച്ചത് സംഗീത സംവിധായകന്‍; എബി ടോം സിറിയക് ആണ്. ഇരുവരുടെയും പ്രണയ വിവാഹമാണ്.
എബിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഗ്രേസ് പങ്കുവെച്ചിട്ടുണ്ട്. താന്‍ വിവാഹിതയായ വിവരം നേരത്തെ ഗ്രേസ് പങ്കുവെച്ചിരുന്നു. എന്നാല്‍ വരന്‍ ആരാണെന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. തുതിയൂര്‍ Our Lady Of Dolours Roman Catholic Church ല്‍ വച്ച് ആണ് മലയാളികളുടെ പ്രിയ നായികാ ഗ്രേസ് എബി ടോമിന് സ്വന്തമായത്.
പരവരാകത്ത് ഹൗസില്‍ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കല്‍ ഹൗസില്‍ ആന്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി.
'ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആള്‍ക്കൂട്ടമില്ല ഒടുവില്‍ അത് സംഭവിച്ചു' എന്ന കുറിപ്പോടെയാണ് ഗ്രേസ് വിവാഹചിത്രം നേരത്തെ പങ്കുവെച്ചത്. വിവാഹത്തിന് ആശംസയറിയിച്ച് നിരവധി പേരാണ് പോസ്റ്റില്‍ കമന്റുമായി എത്തിയത്.
ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി സിനിമയിലെത്തിയത്. ടീന എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. പിന്നീട് 'മാച്ച് ബോക്‌സ്', 'ജോര്‍ജേട്ടന്‍സ് പൂരം', 'സകലകലാശാല' തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
ഫഹദ് ഫാസില്‍ നായകനായ 'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന ചിത്രത്തിലെ സിമിയെന്ന കഥാപാത്രം ഗ്രേസിന് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. 'നുണക്കുഴി', 'തമാശ', 'പ്രതിപൂവന്‍ കോഴി', 'ഹലാല്‍ ലൗ സ്റ്റോറി', 'സാജന്‍ ബേക്കറി സിന്‍സ് 1962' എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അടുത്തിടെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു. റാം സംവിധാനം ചെയ്ത 'പറത്തു പോ' എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ എത്തിയത്.
നിരവധി മലയാളം ചിത്രങ്ങളുടെ സംഗീതവിഭാഗത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച എബി, മ്യൂസിക് പ്രോഗ്രാമറും അറേഞ്ചറുമാണ്. ഏഴോളം ചിത്രങ്ങളില്‍ സ്വതന്ത്രസംഗീതസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ 'പാവാട'യാണ് എബിയെ ശ്രദ്ധേയനാക്കിയ ചിത്രം. ചിത്രത്തിലെ മൂന്ന് പാട്ടുകള്‍ക്കും സംഗീതം നല്‍കിയത് എബിയാണ്.