Latest News

ഞങ്ങളുടെ വിവാഹം കഴിഞ്ഞു; ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവും; ഗുരുവായൂര്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഗോപി സുന്ദര്‍ പറഞ്ഞതിങ്ങനെ; വൈറലായി ഗുരുവായൂര്‍ സ്വദേശിയുടെ വാക്കുകള്‍

Malayalilife
ഞങ്ങളുടെ വിവാഹം കഴിഞ്ഞു; ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവും; ഗുരുവായൂര്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഗോപി സുന്ദര്‍ പറഞ്ഞതിങ്ങനെ; വൈറലായി ഗുരുവായൂര്‍ സ്വദേശിയുടെ വാക്കുകള്‍

കുറച്ചുദിവസം മുമ്പാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഗായിക അമൃത സുരേഷിന്റെ ഒന്നിച്ചുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ടാണ് പോസ്റ്റും ക്യാപ്ഷനും വൈറലായത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോ പുറത്തുവരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലും ഗോപിസുന്ദറിനൊപ്പം അമൃത എത്തിയിരുന്നു. മകള്‍ പാപ്പുവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതിനൊപ്പം ഇരുവരും വിവാഹിതരായോ എന്ന ഊഹാപോഹങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഇവരുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തെ പറ്റി ഒരു ഗുരുവായൂര്‍ സ്വദേശിയുടെ തുറന്ന് പറച്ചില്‍ വൈറലായി മാറിയിരിക്കുകയാണ്. ബാബു ഗുരുവായൂര്‍ എന്ന വ്യക്തിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. 

വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായാണ് ഇയാള്‍ പറയുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായായാണ് റിപ്പോര്‍ട്ട്.

ബാബു എന്ന ആളുടെ വാക്കുകളുടെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്. 'കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. ഗുരുവായൂരില്‍ തൊഴാനെത്തുന്നുണ്ടെന്നായിരുന്നു ഉള്ളടക്കം. മെയ് 30 ഗോപിയുടെ ജന്മദിനമാണ്. ജന്മദിനത്തില്‍ ഭഗവാനെ കണ്ടു തൊഴാന്‍ വരുന്നുണ്ടെന്നാണ് കരുതിയത്. മെയ് 30 ന് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പും ഗോപിയുടെ സന്ദേശം എത്തി. അമൃതാസുരേഷും ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്തരയോടെ ഗോപിസുന്ദറും അമൃതയും അമൃതയുടെ മകള്‍ ഗോപികയും ഗുരുവായൂരിലെത്തി. ക്ഷേത്രം മാനേജര്‍ എ.വി. പ്രശാന്ത് അവരെ സ്വീകരിച്ചു.'

നാലമ്പലത്തിലെത്തി ഭഗവാനെ കണ്‍കുളിര്‍ക്കെ കണ്ടുതൊഴുതു. മേല്‍ശാന്തി തീയന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. ഉപദേവനായ അയ്യപ്പസ്വാമിയെ തൊഴുത് പ്രദക്ഷിണ വഴിയിലൂടെ നീങ്ങുമ്പോള്‍ വ്യവസായ പ്രമുഖന്‍ ഗോപു നന്തിലത്തിനെ കണ്ടു. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ഗോപിസുന്ദര്‍ പറഞ്ഞു. 'ഇന്നെന്റെ പിറന്നാളാണ്.' 'എങ്കില്‍ ഭഗവാന്റെ പ്രസാദമൂട്ട് കഴിച്ച് മടങ്ങിയാല്‍ മതി. എനിക്കിത് പതിവുള്ളതാണ്.' ഗോപു പറഞ്ഞു. ഗോപിസുന്ദറും അമൃതയും അന്നലക്ഷ്മി ഹാളിലെത്തി. അന്നലക്ഷ്മി ഹാളിന്റെ ചുമതലക്കാരന്‍ തിരുവാലൂര്‍ ശരത് നമ്പൂതിരി അവര്‍ക്ക് ഭക്ഷണം വിളമ്പി. പ്രസാദം കഴിച്ചിറങ്ങിയപ്പോള്‍ നിരവധി ഭക്തര്‍ അവര്‍ക്ക് ചുറ്റിനും കൂടിയെന്നും ഇയാള്‍ പറയുന്നു.

കിഴക്കേ നടയിലെത്തുമ്പോള്‍ മുല്ലമാല കിട്ടുമോ എന്ന് ഗോപി അന്വേഷിച്ചു. 'മാലയിടാനാണോ?' ഞാന്‍ തിരക്കി. 'അല്ല, അമൃതയുടെ മുടിയില്‍ ചൂടാനാണ്.' ഗോപി പറഞ്ഞു. മുല്ലമാല തെരഞ്ഞെങ്കിലും അവിടെ എവിടെനിന്നും കിട്ടിയില്ല. മറ്റൊരിക്കലാകട്ടെയെന്ന് അമൃത പറഞ്ഞു. അടുത്തുള്ള കടയില്‍ കയറി അമൃത എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങുന്നുണ്ടായിരുന്നു. മടങ്ങുന്നതിനുമുമ്പ് ഗോപി പറഞ്ഞു: 'ഞങ്ങള്‍ ഒരുമിച്ച് കഴിയാന്‍ തീരുമാനിച്ചു ബാബുവേട്ടാ. ഒരു മാസം കൊച്ചിയിലുണ്ടാവും. അത് കഴിഞ്ഞ് ഹൈദരാബാദിലേയ്ക്ക് പോകും.' ഗോപി പറഞ്ഞു

gopi sunder married to amrita

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES