Latest News

കേന്ദ്രകഥാപാത്രമായി ദിലീഷ് പോത്തന്‍; ഒപ്പം അലന്‍സിയറും സിദ്ദിഖും; ഗോളം ഒരുങ്ങുന്നു; വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ പൂജക്കെത്തി അലന്‍സിയര്‍

Malayalilife
 കേന്ദ്രകഥാപാത്രമായി ദിലീഷ് പോത്തന്‍; ഒപ്പം അലന്‍സിയറും സിദ്ദിഖും; ഗോളം ഒരുങ്ങുന്നു; വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ പൂജക്കെത്തി അലന്‍സിയര്‍

ഫ്രാഗ്രന്റ്  നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആനും, സജീവും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം ഗോളത്തിന്റെ പൂജ വൈക്കത്ത്  നടന്നു.ചടങ്ങില്‍ താരങ്ങളായ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ഡയറക്ടര്‍ ബ്ലെസ്സി, വിജയ് ബാബു,തുടങ്ങിയവര്‍ പങ്കെടുത്തു.

സസ്‌പെന്‍സ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ഗോളം  സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ  സംജാദ് ആണ് .മൈക്ക് ,ഖല്‍ബ് എന്നി ചിത്രങ്ങള്‍ക്ക്  ശേഷം  രഞ്ജിത്ത് സജീവ്  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തനും പ്രധാന കഥാപാത്രമായെത്തും . സിദ്ദിഖ് , അലന്‍സിയര്‍ ,ചിന്നുചാന്ദിനി, അന്‍സില്‍ പള്ളുരുത്തി, കാര്‍ത്തിക് ശങ്കര്‍, ഹാരിസ്  തുടങ്ങിയ പ്രധാന താരങ്ങള്‍ക്കൊപ്പം  പതിനെഴോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍  അണിനിരക്കുന്നു. പ്രവീണ്‍ വിശ്വനാഥും  സംജാദും ചേര്‍ന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .

2023 ലെ   മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന  ചലച്ചിത്ര പുരസ്‌കാര ജേതാവ് മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം .സസ്‌പെന്‍സ് ത്രില്ലര്‍ ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് കൃഷ്ണന്‍  ഗോളത്തിന്റെ ഛായാഗ്രാഹകനാവുമ്പോള്‍ നെയ്മര്‍ ,കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ  കലാസംവിധാനം ഒരുക്കിയ നിമേഷ്  താനൂര്‍  ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു .

എബി സാല്‍വിന്‍ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രനാണ്.

ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ ആക്ടറായ ബിനോയ് നമ്പാലയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ യുമാണ്.മേക്കപ്പ് -രഞ്ജിത്ത് മണാലിപറമ്പില്‍ ,  സ്റ്റീല്‍സ്-ജസ്റ്റിന്‍ വര്‍ഗീസ് ,ശബ്ദമിശ്രണം വിഷ്ണു ഗോവിന്ദ്.

വൈക്കം എറണാകുളം ഭാഗങ്ങളിലായി  ചിത്രീകരണം പൂര്‍ത്തിയാക്കുന്ന  ഗോളം 2024  ജനുവരി 26 ന്  തിയറ്ററുകളില്‍ എത്തും. പി ആര്‍ ഒ ദിനേശ്, ശബരി.

Read more topics: # ഗോളം
golam movie pooja

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES