Latest News

മലയാള സിനിമയില്‍ നാഴികക്കല്ലായി ഗോളം; പ്രേക്ഷകര്‍ക്കായി ഇന്ററാക്ടീവ് എ.ആര്‍ അനുഭവം 

Malayalilife
 മലയാള സിനിമയില്‍ നാഴികക്കല്ലായി ഗോളം; പ്രേക്ഷകര്‍ക്കായി ഇന്ററാക്ടീവ് എ.ആര്‍ അനുഭവം 

ഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, ചിന്നു ചാന്ദ്നി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലര്‍ 'ഗോള'ത്തിന്റെ മാര്‍ക്കറ്റിംഗിന്  ഇന്ററാക്ടീവ്  എ.ആര്‍. (ഓഗ്മെന്റ്റഡ് റിയാലിറ്റി) അനുഭവം അവതരിപ്പിച്ച് അണിയറപ്രവര്‍ത്തകര്‍. 

മലയാള സിനിമയില്‍ ഇതാദ്യമായാണ് പ്രേക്ഷകര്‍ക്ക് ഇടപഴകാന്‍ സാധിക്കുന്ന പ്രതീതി യാഥാര്‍ഥ്യ മാര്‍ക്കറ്റിംഗ് അവതരിപ്പിക്കുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന് വേണ്ടി ആനും സജീവുമാണ് നിര്‍മിക്കുന്നത്.

സിനിമയിലെ ഒരു പ്രധാന രംഗം പശ്ചാത്തലമായി ഒരുക്കിയിട്ടുള്ള ഇന്ററാക്ടീവ് എ.ആര്‍. എക്‌സ്പീരിയന്‍സില്‍ പ്രേക്ഷകര്‍ക്ക് 360° ഇടപഴകല്‍ സാധ്യമാകുന്നു. പ്രേക്ഷകര്‍ക്ക് ഏതൊരു സ്മാര്‍ട്ട് ഫോണിലോ ടാബ്ലറ്റിലോ ലിങ്ക് വഴിയോ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ എവിടെയും എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റാവിയന്‍ ടെക്‌നോളജീസിന്റെ സി.ഇ.ഒ അനുപം സൈകിയയും സീനിയര്‍ ടെക്‌നോ-ക്രിയേറ്റീവ് അസോസിയേറ്റായ നാരായണ്‍ നായര്‍, മനോജ് മേനോന്‍ എന്നിവരടങ്ങുന്ന ടീമാണ് എ.ആര്‍. എക്‌സ്പീരിയന്‍സ് 'ഗോള'ത്തിനായി തയാറാക്കിയത്. ഇന്ററാക്ടീവ് എ.ആര്‍ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിംഗ് സാധ്യത 'ഗോള'ത്തിന് മാത്രമല്ല, കേരളത്തിലെ ചലച്ചിത്ര വ്യവസായത്തില്‍തന്നെ ഒരു നാഴികക്കല്ലാണ്. 
ഇമേജ് - വീഡിയോ എഡിറ്റിംഗ്, 3D മോഡലിംഗ്, ആനിമേഷന്‍ തുടങ്ങിയവ കൂടാതെ ആഴത്തിലുള്ള അനുഭവം ഒരുക്കുന്നതിന് ന്യൂതന സോഫ്റ്റ് വെയറുകളും എ.ഐ സാങ്കേതികതയും ഉപയോഗിച്ചു. സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പഴഞ്ചന്‍ രീതികള്‍ മാറി പുത്തന്‍ സാങ്കേതികതയുടെ പിന്‍ബലത്തില്‍ പ്രേക്ഷകര്‍കൂടി ഭാഗമാകുന്ന ഈ ശ്രമം, സിനിമയിലെ മാര്‍ക്കറ്റിംഗ്-കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഒരു പുതിയ തുടക്കമാകുന്നു.

സണ്ണി വെയിന്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പ്രവീണ്‍ വിശ്വനാഥും സംജാദുമാണ്   'ഗോള'ത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എബി സാല്‍വിന്‍ തോമസ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് വിനായക് ശശികുമാര്‍. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിര്‍വഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂര്‍ കലാ സംവിധായകനായും പ്രവര്‍ത്തിച്ചു. 


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി.കെ. ശ്രീക് വാര്യര്‍ കളര്‍ ഗ്രേഡിംഗും ബിനോയ് നമ്പാല കാസ്റ്റിംഗും നിര്‍വഹിച്ചു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍. വിഷ്വല്‍ ഇഫക്ട്‌സ് പിക്റ്റോറിയല്‍ എഫ്എക്സ്, സ്റ്റില്‍ ഫോട്ടോഗ്രാഫി ജെസ്റ്റിന്‍ ജെയിംസ്. ബിബിന്‍ സേവ്യര്‍, ബിനോഷ് തങ്കച്ചന്‍ എന്നിവരാണ് ഫിനാന്‍സ് കണ്‍ട്രോളര്‍മാര്‍. പബ്ലിസിറ്റി ഡിസൈനുകള്‍ തയ്യാറാക്കിയത് യെല്ലോടൂത്ത്സും ടിവിറ്റിയുമാണ്. ശ്രീ പ്രിയ കംമ്പൈന്‍സ് മുഖേന ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സാണ് 'ഗോളം' വിതരണം ചെയ്യുന്നത്. 2024 ജൂണ്‍ 07 ന് ചിത്രം തിയേറ്ററുകളിലെത്തും. എ.ആര്‍ ലിങ്ക്:  https://golamar.in

Read more topics: # ഗോളം
golam as a milestone

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES