Latest News

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ കഥാപാത്രങ്ങളായി എത്തുന്ന ഗോളം; 'ട്രെയിലര്‍ പുറത്ത്

Malayalilife
 രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ കഥാപാത്രങ്ങളായി എത്തുന്ന ഗോളം; 'ട്രെയിലര്‍ പുറത്ത്

ഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്  നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍,സജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'ഗോളം ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

ജൂണ്‍ ഏഴിന് പ്രദര്‍ശനത്തിനെത്തുന്നസസ്‌പെന്‍സ് മിസ്റ്ററി ത്രില്ലര്‍ ചിത്രമായ 'ഗോളം ' നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്നു.മൈക്ക് ,ഖല്‍ബ് എന്നി ചിത്രങ്ങള്‍ക്ക്  ശേഷം  രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഗോളം '.

സിദ്ദിഖ് , അലന്‍സിയര്‍ ,ചിന്നു ചാന്ദിനി, ശ്രീകാന്ത് മുരളി,സുധി കോഴിക്കോട്,പ്രവീണ്‍ വിശ്വനാഥ്,കാര്‍ത്തിക് ശങ്കര്‍,അനു ആനന്ദന്‍,അന്‍സല്‍ പള്ളുരുത്തി,നിനാന്‍ അലക്‌സ്,സഞ്ജയ്,ഉണ്ണി ദേശപോഷിണി,ഏക,ആശ മഠത്തില്‍,ശീതള്‍ ജോസഫ്,ഗായത്രി സതീഷ്,ആരിഫ ഹിന്ദ്,ഗൗരി പാര്‍വ്വതി,അഞ്ജന ബാബു,അല എസ് നയന,റില്‍ന, രമാദേവി,പ്രിയ ശ്രീജിത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പ്രവീണ്‍ വിശ്വനാഥും  സംജാദും ചേര്‍ന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .

2023-ലെ   മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന  ചലച്ചിത്ര പുരസ്‌കാരം(സൗദി വെള്ളക്ക , നെയ്മര്‍ )സ്വന്തമാക്കിയ  മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്  . സസ്‌പെന്‍സ് ത്രില്ലര്‍ 'ഇരട്ട'യുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് ഗോളത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.നെയ്മര്‍ ,കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ  കലാസംവിധാനം ഒരുക്കിയ നിമിഷ്  താനൂര്‍  ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു.

ഉദയ് രാമചന്ദ്രന്‍  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ഗോളത്തില്‍  ആദ്യമായി എബി സാല്‍വിന്‍ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.ഗാനരചന-വിനായക് ശശികുമാര്‍.
മധുരം, കേരള സ്റ്റോറി, ആട്ടം എന്നീ ചിത്രങ്ങളുടെ എഡിറ്ററായ മഹേഷ് ബുവനേന്താണ് ഗോളത്തിന്റ എഡിറ്റര്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,കാസ്റ്റിംഗ് ഡയറക്ടര്‍- ആക്ടര്‍ ബിനോയ് നമ്പാല,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രതീഷ് കൃഷ്ണ,മേക്കപ്പ്-രഞ്ജിത്ത് മണാലിപറമ്പില്‍ ,  സ്റ്റീല്‍സ്-ജസ്റ്റിന്‍ വര്‍ഗീസ് ,ശബ്ദമിശ്രണം-വിഷ്ണു ഗോവിന്ദ്.പരസ്യക്കല-യെല്ലോ ടൂത്ത്‌സ്,വിതരണം-ശ്രീ പ്രിയ കമ്പയ്ന്‍സ്.
 പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # ഗോളം
Golam Official Trailer Ranjith Sajeev

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES