Latest News

ആനന്ദ് ഏകര്‍ഷിയുടെ ''ആട്ടം';ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
 ആനന്ദ് ഏകര്‍ഷിയുടെ ''ആട്ടം';ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജോയ് മൂവീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയുടെ ''ആട്ടം'' എന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദര്‍ഭികമായി ചുരുളഴിച്ച് കൊണ്ടുവരുന്ന രീതിയില്‍ നിര്‍മിച്ചിട്ടുള്ള ചിത്രം, ചേംബര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ്. പതിയെ പതിയെ പുറത്തുവരുന്ന നിരവധി സസ്‌പെന്‍സുകളാണ് ചിത്രത്തിന്റെ പ്രത്യേകത.

നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫിലിം ബസാര്‍ ജൂറി അന്താരാഷ്ട്ര ഡലിഗേറ്റുകള്‍ക്കായി തെരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയില്‍ ''ആട്ട''വും ഇടംപിടിച്ചതോടെയാണ് ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സെറിന്‍ ശിഹാബ് , വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി  എന്നിവരോടൊപ്പം 9 പുതുമുഖങ്ങളുമായി വരുന്ന 'ആട്ടം' ശക്തമായ പ്രകടനങ്ങളുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡോ.അജിത് ജോയ് ആണ് നിര്‍മാണം. അനുരുദ്ധ് അനീഷ് ക്യാമറയും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. 

രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ബേസില്‍ സി.ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിന് അനുയോജ്യമായ രീതിയില്‍ ശബ്ദമിശ്രണം നിര്‍വഹിച്ചിട്ടുള്ളത് ജിക്കു എം. ജോഷിയും വിപിന്‍ നായരും ചേര്‍ന്നാണ്. ശ്രീക് വാര്യരാണ് കളര്‍ ഗ്രേഡിംഗ്.

ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനുകള്‍ യെല്ലോടൂത്സ് ആണ് നിര്‍വഹിച്ചിട്ടുള്ളത്. ബിച്ചുവാണ് അസോസിയേറ്റ് ഡയറക്ടര്‍. നിശ്ചല ഛായാഗ്രഹണം രാഹുല്‍ എം. സത്യന്‍. ഷഹീന്‍ താഹയുടെ ചിത്രങ്ങളാണ് പോസ്റ്ററുകള്‍. അനൂപ് രാജ് എം. ആണ് ഫിനാന്‍സ് കണ്‍ട്രോളര്‍. സ്റ്റോറീസ് സോഷ്യലിനു വേണ്ടി സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗ്, കമ്മ്യുണിക്കേഷന്‍ എന്നിവ നിര്‍വഹിക്കുന്നത്. ജോയ് മൂവീസ് പ്രൊഡക്ഷന്‍ വിതരണം ചെയ്യുന്ന ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തും.

Read more topics: # ആട്ടം
first look poster of aattam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES