Latest News

റെഡ് എഫ്.എം അവാര്‍ഡ് വേദിയില്‍ കുഞ്ഞിപ്പാവടയും കുട്ടിയുടുപ്പും ധരിച്ച് സാനിയ ഇയ്യപ്പന്‍; ഡാന്‍സ് കോസ്റ്റുമിനായി ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരത്തിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാലയും; സണ്ണി ലിയോണിനോട് താരത്തെ ഉപമിച്ചും ഞരമ്പന്മാര്‍

Malayalilife
റെഡ് എഫ്.എം അവാര്‍ഡ് വേദിയില്‍ കുഞ്ഞിപ്പാവടയും കുട്ടിയുടുപ്പും ധരിച്ച് സാനിയ ഇയ്യപ്പന്‍; ഡാന്‍സ് കോസ്റ്റുമിനായി ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരത്തിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാലയും; സണ്ണി ലിയോണിനോട് താരത്തെ ഉപമിച്ചും ഞരമ്പന്മാര്‍

ബാലതാരമായി വെളളിത്തിരയിലേക്കെത്തി പിന്നീട് ക്വീന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്ത വസ്ത്രങ്ങള്‍ ധരിക്കുകയും ബോള്‍ഡായി പെരുമാറുകയും ചെയ്യുന്ന താരം കൂടിയാണ് സാനിയ. ഇപ്പോഴിതാ റെഡ് എഫ്എം മ്യുസിക് അവാര്‍ഡ്‌സില്‍ പങ്കെടുക്കാനെത്തിയ താരം ധരിച്ച വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കെയാണ് സാനിയ സിനിമയിലേക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയയുടെ കടന്നുവരവ്. സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു ഈ പതിനേഴ്് വയസുകാരിയെ തേടി എത്തിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ വിഭാഗം ആളുകളുടെ പിന്തുണയുള്ള സാനിയ വളരെ മോഡേണ്‍ ചിന്താഗതിയുള്ള പെണ്‍കുട്ടിയാണ്.

അപ് ടൂഡേറ്റ് ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ പേരില്‍ താരം പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. തന്റെ ഇടനെഞ്ചില്‍ ടാറ്റൂ പതിപ്പും ആരാധകരെ സാനിയ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ റെഡ് എഫ്എം മ്യുസിക് അവാര്‍ഡ്‌സില്‍ ഡാന്‍സിനായി ധരിച്ച കോസ്റ്റിയുമിന്റെ പേരിലാണ് താരം പൊങ്കാല നേരിടുന്നത്.

കുഞ്ഞുപാവാടയും കുട്ടിയുടുപ്പമും ധരിച്ച ചിത്രമാണ് സാനിയ പങ്കുവച്ചത്. മുട്ടൊപ്പം പോലുമില്ലാത്ത പാവാടയും സ്ലീവ് ലെസ് കുട്ടിയുടുപ്പുമാണ് സാനിയ ധരിച്ചിരിക്കുന്നത്. ഡ്രസ് ഇറക്കം കുറഞ്ഞു തുടങ്ങിയെന്നും വസ്ത്രങ്ങള്‍ ദുരിതാശ്വാസത്തിന് നല്‍കിയത് കൊണ്ട് ചെറുപ്പകാലത്തെ വസ്ത്രം ധരിച്ചതാണെന്നും വരെ കമന്റുകളെത്തി. ചിലരാകട്ടെ സണ്ണി ലിയോണിനോടാണ് സാനിയയെ ഉപമിക്കുന്നത്. കേരളത്തിന്റെ സണ്ണി ലിയോണ്‍ എന്നും കമന്റുകളുണ്ട്. ലൂസിഫറിലെ ബോബി അങ്ങെനെ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നാണ് ചില വിരുതന്‍മാര്‍ പറയുന്നത്.

മുമ്പ് ചെറിയ വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ സാനിധ പൊട്ടിത്തെറിച്ചിരുന്നു. പതിനാറ് വയസേ എനിക്കുള്ളുവെന്നും മാനസികമായി ആക്രമിക്കുന്നു എന്നുമാണ് താരം പറഞ്ഞത്.

Read more topics: # fans attack ,# saniya iyyappan,# red fm
fans attack against saniya iyyappan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES