ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി തീര്‍ന്ന താരമാണ് എസ്തര്‍ അനില്‍ . സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ ഫോ്‌ട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടക്കിടെ പങ്ക് വക്കാറുണ്ട്, ഇത് പലപ്പോഴും
സൈബര്‍ അറ്റാക്ക് നേരിട്ടിട്ടുമുണ്ട്. വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കിലായിരുന്നു വിമര്‍ശനങ്ങള്‍ കൂടുതല്‍. ബംഗളൂരില്‍ പഠിക്കാനായി പോയതിന് ശേഷം എസ്തര്‍ പൂര്‍ണമായും മാറി. സിനിമയില്‍ അവസരങ്ങള്‍ക്കായി തുണി കുറച്ചു എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്ക് അസ്സല്‍ മറുപടി നല്‍കി എത്തിയിരിക്കുകയാണിപ്പോള്‍ നടി.
ഇത് ഫേസ്ബുക്ക് അമ്മാവന്മാര്‍ക്കുവേണ്ടി, എന്റെ ബെംഗളൂരു ജീവിതത്തിലെ നല്ല ചില ഭാഗങ്ങള്‍ മാത്രം' എന്നു പറഞ്ഞാണ് എസ്തര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ചില സെല്‍ഫി ചിത്രങ്ങളും ഭക്ഷണം കഴിക്കുന്നതിന്റെയും സിനിമ കാണുന്നതിന്റെയുമൊക്കെയാണ് ചിത്രങ്ങള്‍.
എന്നാല്‍ ചിത്രത്തിന് അടിയില്‍ ആഗസ്റ്റ് രണ്ടിന് തൊടുപുഴയില്‍ ധ്യാനത്തിന് പോകാന്‍ മറക്കേണ്ട എന്നാണ് ആരാധകന്റെ കമന്റ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയിലെ ഡയലോഗ് ആണ് ആരാധകന്‍ കുറിച്ചത്. ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയ മകളുടെ വേഷം അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് എസ്തര്‍.
ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ജാക്ക് ആന്‍ഡ് ജില്ലിലാണ് അവസാനം അഭിനയിച്ചത്.
സിനിമകള്‍ ചെയ്യുന്ന കാര്യത്തില്‍ വളരെ സെലക്ടീവ് ആണ് ഇപ്പോള്‍ എസ്തര്‍. പഠനത്തിലാണ് കൂടുതല്‍ ശ്രദ്ധയും. ദൃശ്യം 2 ന് ശേഷം രണ്ടേ രണ്ടു സിനിമകള്‍ മാത്രമാണ് എസ്തര്‍ ചെയ്തത്. അതേ സമയം സോഷ്യല്‍ മീഡിയയിലൂടെ സജീവമാണ്.