Latest News

സുഹൃത്തുക്കള്‍ ചാടേണ്ട എന്നും പറഞ്ഞിട്ടും ആഴക്കടലിലേക്ക് എടുത്ത് ചാടി കുഞ്ഞിക്ക; യൂറോപ്യന്‍ യാത്രക്കിടെ പകര്‍ത്തിയ രസകരമായ വീഡിയോ ദൃശ്യം പങ്ക് വച്ച് ദുല്‍ഖര്‍

Malayalilife
സുഹൃത്തുക്കള്‍ ചാടേണ്ട എന്നും പറഞ്ഞിട്ടും ആഴക്കടലിലേക്ക് എടുത്ത് ചാടി കുഞ്ഞിക്ക; യൂറോപ്യന്‍ യാത്രക്കിടെ പകര്‍ത്തിയ രസകരമായ വീഡിയോ ദൃശ്യം പങ്ക് വച്ച് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം യൂറോപ്യന്‍ യാത്രയിലാണ്. ഇപ്പോഴിതാ യാത്രക്കിടെ പകര്‍ത്തിയ രസകരമായ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹ്യമാദ്ധ്യമത്തില്‍ വൈറലാവുന്നത്. കടലിലേക്ക് എടുത്തു ചാടുന്ന ദുല്‍ഖറാണ് ദൃശ്യത്തിലുള്ളത്. ചെയ്യരുതെന്ന് നിങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു, എന്നാല്‍ ഞാന്‍ വീണ്ടും വീണ്ടും അതുതന്നെ ചെയ്തു എന്ന കുറിപ്പോടെയാണ് കുഞ്ഞിക്ക ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്.

യാത്ര മിസ്സ് ചെയ്യുന്നു വീണ്ടും പോകാന്‍ തോന്നുന്നു എന്നൊക്കെയാണ് ട്രിപ്പിനെ കുറിത്ത് ദുല്‍ഖര്‍ പറഞ്ഞിരിരുന്നു. ദുല്‍ഖറിന്റെ പുതിയ വീഡിയോയ്ക്ക് കമന്റുമായി സിനിമാ സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.കല്യാണി പ്രിയദര്‍ശന്‍ ദുല്‍ഖറിന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ദുല്‍ഖറിന്റെ ഡൈവിംഗ് അടിപൊളി എന്നാണ് കല്യാണി കുറിച്ചിരിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

dulquer salmaan europe trip vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക