Latest News

അഭിനയത്തിനൊപ്പം സംവിധായക തൊപ്പി കൂടി അണിയാന്‍ ബിഗ് ബോസ് താരം റോബിന്‍;  ഭാവി വധു ആരതി പൊടിയെ നായിക ആക്കി പുതിയ ചിത്രം അണിയറയില്‍

Malayalilife
topbanner
അഭിനയത്തിനൊപ്പം സംവിധായക തൊപ്പി കൂടി അണിയാന്‍ ബിഗ് ബോസ് താരം റോബിന്‍;  ഭാവി വധു ആരതി പൊടിയെ നായിക ആക്കി പുതിയ ചിത്രം അണിയറയില്‍

ഭിനയത്തിനൊപ്പം സംവിധായക തൊപ്പി കൂടി അണിയാന്‍ ഒരുങ്ങുകയാണ് ബിഗ് ബോസ് താരം റോബിന്‍. റോബിനെ നായകനാക്കിയുളള പുതിയ ചിത്രങ്ങള്‍ വരെ ഈയടുത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ താ്ന്‍ സംവിധായകനാകുന്ന കാര്യം റോബിന്‍ തന്നെയാണ് പങ്ക് വച്ചത്.

ചെറിയതെങ്കിലും വളരെയേറെ പ്രത്യേകതകള്‍ ഉള്ള ഒരു ചിത്രമാണ്  ഇതെന്നും, അതിന്റെ തിരക്കുകളിലാണെന്നും റോബിന്‍ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായാണ് റോബിന്‍ അറിയിച്ചിട്ടുളളത്. സിനിമാ രംഗത്ത് ഏറെ കഷ്ടപെട്ടിട്ടുള്ള ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യുവാനുള്ള ശ്രമം കൂടിയാണ് ഈ ചിത്രമെന്നും റോബിന്‍ പറയുന്നു. അത്‌കൊണ്ട് തന്നെ വെല്ലുവിളി നിറഞ്ഞ ഏതെങ്കിലും ഒരു പ്രമേയം ചെയ്യണമെന്നുണ്ടായിരുന്നുവെന്നും റോബിന്‍ ചിത്രത്തെ കുറിച്ച് പരാമര്‍ശിച്ചു. 

റോബിന്‍ വിവാഹം കഴിക്കാന്‍ പോകുന്ന നടിയും അവതാരകയുമായ ആരതി പൊടി ആയിരിക്കും ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുകയെന്നും റോബിന്‍ വെളിപ്പെടുത്തി.തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയുള്ള 800 കിലോമീറ്റര്‍ ഒരു ചിത്രത്തിനായി മുഴുവനായി കവര്‍ ചെയ്യുക എന്നത് ചിലപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി കാണാന്‍ സാധ്യതയുള്ള ഒരു പ്രത്യേകതയാവാമെന്നും റോബിന്‍ പറയുന്നു.

മലയാളം ബിഗ് ബോസ് സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ റോബിന് പുറത്തുപോകേണ്ടി വന്നുവെങ്കിലും ഷോയില്‍ മറ്റൊരാള്‍ക്കും ലഭിക്കാത്ത അത്രയും ഫാന്‍ ബേസ് ആണ് താരത്തിന് ലഭിച്ചത്.
സിനിമ അഭിനയ അരങ്ങേറ്റത്തിനും റോബിന്‍ ഒരുങ്ങുകയാണ്. നിര്‍മ്മാതാവ് സന്തോഷ് കുരുവിളയുടെ സിനിമയിലൂടെ ആണ് റോബിന്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്.


 

dr robin film director

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES