മമ്മൂട്ടിയുടെ റോളില്‍ പൃഥ്വിരാജും ലാലിന്റെ റോളില്‍ ജയസൂര്യയുമാണ് അഭിനയിക്കാനിരുന്നത്; തൊമ്മനുമക്കളും സിനിമയെക്കുറിച്ച് സംവിധായകന്‍ ഷാഫി

Malayalilife
മമ്മൂട്ടിയുടെ റോളില്‍ പൃഥ്വിരാജും ലാലിന്റെ റോളില്‍ ജയസൂര്യയുമാണ് അഭിനയിക്കാനിരുന്നത്; തൊമ്മനുമക്കളും സിനിമയെക്കുറിച്ച് സംവിധായകന്‍ ഷാഫി

തു തരം കഥാപാത്രങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടി അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ഛന്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്നും മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് കോട്ടയം കുഞ്ഞച്ഛനാണ്. ചിത്രത്തിന് ശേഷം മമ്മൂക്ക ഒരു കംപ്ലീറ്റ് ഹ്യൂമര്‍ കഥാപാത്രം ചെയ്യുന്നത് ഷാഫി സംവിധാനം ചെയ്ത 'തൊമ്മനും മക്കളും' എന്ന ചിത്രത്തിലാണ്. 

ലാലിനൊപ്പമുള്ള മമ്മൂട്ടിയുടെ ശിവന്‍ വേറിട്ട കഥാപാത്രമായിരുന്നു. തൊമ്മനായി രാജന്‍ പി ദേവും തൊമ്മന്റെ വളര്‍ത്തു മക്കളായി മമ്മൂട്ടിയും ലാലും നിറഞ്ഞു നിന്ന സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ബെന്നി പി നായരമ്ബലം തിരക്കഥ രചിച്ച സിനിമയുടെ ആദ്യകാല കാസ്റ്റിംഗിനെക്കുറിച്ച് സംവിധായകന്‍ ഷാഫിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

'തൊമ്മനും മക്കളും' എന്ന ചിത്രം ആദ്യം ആലോചിച്ചത് അന്നത്തെ യുവനിരയെ മുന്നില്‍ കണ്ടു കൊണ്ടായിരുന്നു. മമ്മൂട്ടിയുടെ റോളില്‍ പൃഥ്വിരാജും ലാലിന്റെ റോളില്‍ ജയസൂര്യയുമാണ് അഭിനയിക്കാനിരുന്നത്. പക്ഷേ പിന്നീടത് നടക്കാതെ പോയി അങ്ങനെയാണ് പിന്നീട് മമ്മുക്കയോട് കഥ പറയുന്നതും. മമ്മുക്ക ചെയ്യാമെന്ന് ഏല്‍ക്കുന്നതും. അതിലെ ഹ്യൂമറൊക്കെ അന്നത്തെ യുവ താരങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന വിധമാണ് എഴുതിയിരുന്നത്.

മമ്മുക്കയും, ലാലേട്ടനും വന്നപ്പോള്‍ ഞങ്ങള്‍ അവരുടെ രീതിയിലേക്ക് മാറ്റിയെഴുതിയില്ല. പക്ഷേ എന്നിട്ടും മമ്മുക്കയും ലാലേട്ടനും അത് ചെയ്തപ്പോള്‍ യുവതാരങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ മുകളില്‍ പോയി.അവരുടെ എക്‌സ്പീരിയന്‍സിന്റെ ഗുണമാണത്'. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്  സിനിമയുടെ ആദ്യ കാസ്റ്റിങിനെക്കുറിച്ച് ഷാഫി സംസാരിച്ചത്. 


 

director shafi about thommanum makkalum movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES