വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് പലപ്പോഴും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിട്ടുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. ഇപ്പോഴിതാ വ്യക്തിജീവിതത്തിലെ കൗതുകമുണര്‍ത്തുന്ന ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. പാസ്സായി 37 വര്‍ഷത്തിനു ശേഷം തന്റെ ബി.ടെക് ബിരുദം സ്വീകരിച്ചതിനെക്കുറിച്ചാണ് അത്.
1985ലാണ് രാം ഗോപാല്‍ വര്‍മ്മ ആചാര്യ നാഗാര്‍ജുന സര്‍വ്വകലാശാലയില്‍ നിന്നും ബി ടെക് പാസായത്. എന്നാല്‍ സിവില്‍ എഞ്ചിനിയറായി പ്രാക്ടീസ് ചെയ്യാന്‍ യാതൊരു താല്പര്യവുമില്ലാത്തത് കൊണ്ട്് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോലും നില്‍ക്കാതെ വര്‍മ്മ സിനിമയിലേക്കെടുത്ത് ചാടി.
കഴിഞ്ഞ ദിവസമാണ് കോളജിലെത്തി 37 വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍മ്മ ബി ടെക് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്. ഇത്രയും വര്ഷള്ക്ക്ശേഷം എത്തി ബിരുദം സ്വീകരിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.. സിവില്‍ എന്‍ജിനീയറിംഗ് പ്രാക്റ്റീസ് ചെയ്യുന്നതില്‍ താല്പര്യമൊന്നും ഇല്ലാതിരുന്നതിനാലാണ് 1985 ല്‍ ബിരുദം സ്വീകരിക്കാതിരുന്നത്. ആചാര്യ നാഗാര്‍ജുന സര്‍വ്വകലാശാലയ്ക്ക് നന്ദി, ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ ചിത്രത്തിനൊപ്പം രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു
തെലുങ്കില്‍ തുടങ്ങി ബോളിവുഡിലെത്തിയ രാംഗോപാല്‍ വര്‍മ്മ രംഗീല, സത്യ എന്നിങ്ങിനെ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ്. എന്നാല്‍ 2010 ന് ശേഷം അദ്ദേഹത്തിന് കാര്യമായി ഹിറ്റുകളൊന്നും സംഭാവന ചെയ്യാന്കഴിഞ്ഞുമില്ല.. തെലുങ്ക് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'കൊണ്ടാ'യാണ് അദ്ദേഹം സംവിധാനം ചെയ്ത് ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.