ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ എത്തിയ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.. 'ഭ.ഭ.ബ' എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ദിലീപ്, വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഭ.ഭ.ബ എന്ന ചിത്രം നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്നു.വിനീത് ശ്രീനിവാസന്റെ ശിഷ്യനാണ് ധനഞ്ജയ് ശങ്കര്‍. ഇപ്പോളിതാ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി താരമായി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നു
വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ 'മലര്‍വാടി ആര്‍ട്സ് ക്ലബ്' ദിലീപാണ് നിര്‍മ്മിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നടന് ഫഹിം സഫറും നടിയും ഭാര്യയുമായ നൂറിന് ഷെറീഫും ചേര്‍ന്നാണ് എഴുതുന്നത്.
മാസ് മസാല ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായാണ് ഒരുങ്ങുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് നിര്‍മ്മാണം. കോ-പ്രൊഡ്യൂസര്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.കമ്മാര സംഭവത്തിന് ശേഷം ശ്രീഗോകുലം മൂവീസും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ഭ.ഭ.ബ എന്നതാണ് മറ്റൊരു പ്രത്യേകത. അതേയമയം ലിയോ, ജയിലര്‍ , ജവാന് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. പി.ആര്. ഒ ശബരി.