Latest News

ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിക്ക് രണ്ടാം പിറന്നാള്‍; പത്മസരോവരത്തില്‍ വീണ്ടും ആഘോഷം 

Malayalilife
 ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിക്ക് രണ്ടാം പിറന്നാള്‍; പത്മസരോവരത്തില്‍ വീണ്ടും ആഘോഷം 

ലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യയും. 2016 നവംബറിലായിരുന്നു നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജുവാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ താരദമ്പതികളുടെ വിവാഹം. 2018 ഒക്ടോബറിലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു മകള്‍ ജനിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍19നാണ്  ദിലീപിനും കാവ്യയ്ക്കും  മകള്‍ പിറന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. ഇന്ന് മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാളാണ്. 

തന്റെ മൂത്ത മകള്‍ മീനാക്ഷിയ്ക്ക് കൂട്ടായി കുഞ്ഞനിയത്തി ജനിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ ദിലീപ് ആരാധകരെ അറിയിക്കുകയായിരുന്നു. ഒന്നാം പിറന്നാളിനാണ് മഹാലക്ഷ്മിയുടെ ഒരു ചിത്രം ആദ്യമായി താരദമ്പതികള്‍ പങ്കുവച്ചത്. പിറന്നാള്‍ വലിയ ആഘോഷത്തോടെയാണ് നടന്നത്. പിറന്നാള്‍ കഴിഞ്ഞ് അടുത്ത ദിവസം താരം കുടുംബത്തിനൊപ്പമുളള മനോഹരമായ ചിത്രം പങ്കുവച്ചിരുന്നു. ദീലിപിന്റെ അമ്മയുടെ മടിയില്‍ ഇരിക്കുന്ന മഹാലക്ഷ്്്മിയുടെയും ദിലീപിന്റെയും കാവ്യയുടെയും നടുക്കായി നില്‍ക്കുന്ന മീനാക്ഷിയുടെയും ചിത്രമാണ് താരം പങ്കുവച്ചത്. മഹാലക്ഷ്മിയുടെ ആദ്യ ചിത്രം പുറത്ത് വന്നത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പിന്നാലെ ക്രിസ്തുമസ് ദിനത്തിലും ദിലീപിനൊപ്പം ക്രിസ്തുമസ് പപ്പയുടെ വേഷത്തിലും മഹാലക്ഷ്മി എത്തിയിരുന്നു.

പത്മസരോവരത്തില്‍ വീണ്ടും ആഘോഷനാളെത്തിയിരിക്കുകയാണ്. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നുള്ള ചോദ്യങ്ങളുമായും ആരാധകരെത്തിയിട്ടുണ്ട്. അടുത്തിടെയായിരുന്നു കാവ്യ മാധവന്‍ പിറന്നാളാഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് മകളുടെ പിറന്നാളെത്തിയത്. ഇനി വരാനിരിക്കുന്നത് ദിലീപിന്റെ പിറന്നാളും ഇവരുടെ വിവാഹവാര്‍ഷികവുമാണ്.

കാവ്യ മാധവന്‍ എന്നാണ് സിനിമയിലേക്ക് തിരിച്ച് വരുന്നതെന്നുള്ള ചോദ്യം മുന്‍പ് തന്നെ ഉയര്‍ന്നുവന്നിരുന്നു. ഭാര്യ അഭിനയിക്കുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്നും ഈ ചോദ്യം അവരോടല്ലേ ചോദിക്കേണ്ടതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകള്‍ ആസ്വദിച്ച് കഴിയാനാണ് താല്‍പര്യമെന്നായിരുന്നു കാവ്യ മാധവന്‍ സുഹൃത്തുക്കളോട് പറഞ്ഞതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പൊതുചടങ്ങുകളിലും മറ്റുമായി കാവ്യ മാധവന്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.


 

Read more topics: # dileep,# kavya,# mahalekshmi,# second birthday
dileep and kavya mahalekshmi second birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES