ബ്ലൂവൈറ്റ് തീമിൽ ഇസഹാക്കിന് പിറന്നാൾ ആഘോഷം; മകന്റെ ഗംഭീര പിറന്നാള്‍ ആഘോഷ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

Malayalilife
topbanner
ബ്ലൂവൈറ്റ്  തീമിൽ ഇസഹാക്കിന് പിറന്നാൾ ആഘോഷം; മകന്റെ ഗംഭീര പിറന്നാള്‍ ആഘോഷ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

ലയാളസിനിമയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രന്‍ ആരാണെന്ന് ചോദിച്ചാല്‍ ഇസഹാക്ക് കുഞ്ചാക്കോ ബോബനെന്നാകും പലരുടെയും ഉത്തരം. ദുല്‍ഖറും പ്രണവുമെല്ലാം അഭിനയം കൊണ്ട് മനസില്‍ കയറിപ്പറ്റിയപ്പോള്‍ ഇസുകുട്ടന്റെ ജനനം മുതല്‍ തന്നെ ആഘോഷമാക്കിയവരാണ് മലയാളികളില്‍ ഭൂരിപക്ഷവും. എന്നാൽ ഇന്നലെ  കുഞ്ചാക്കോ ബോബന്റെ കുടുംബത്തിൽ ഒരു വിശേഷപ്പെട്ട ദിനമാണ്. മകൻ ഇസകുട്ടന്റെ രണ്ടാം പിറന്നാൾ ദിനമാണ്.

 കുടുംബാ​ഗംങ്ങൾ എല്ലാം ചേർന്ന് ഇസക്കുട്ടന്റെ രണ്ടാം പിറന്നാൾ ആഘോഷമാക്കി. ബണ്ണി തീമിലായിരുന്നു  പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങൾ.  മുയൽക്കുട്ടന്മാരെ വച്ചാണ് പിറന്നാൾ കേക്കിലും ഉടുപ്പിലും സ്റ്റേജിലുമെല്ലാം അലങ്കരിച്ചത്.  പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. എന്നാൽ നടൻ  രമേഷ് പിഷാരടി ചിത്രങ്ങൾക്ക്  ‘ബണ്ണി കുട്ടപ്പൻ’ എന്ന രസികൻ കമന്റാണ് താഴെ കുറിച്ചത്.  കുഞ്ഞുതാരത്തിന് ആശംസകളുമായി ആരാധകരെ കൂടാതെ മലയാള സിനിമയിലെ മുൻനിര താരങ്ങളെല്ലാം എത്തിയിരുന്നു.

നിരവധി ചികിത്സകള്‍ക്കും കണ്ണീരിനും നേര്‍ച്ചകള്‍ക്കുമൊടുവിലാണ് ചാക്കോച്ചനും പ്രിയയും ഇസഹാക്ക് ജനിച്ചത്. നീണ്ട 14 വര്‍ഷം ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ അനുഭവിച്ച ദുഖം അടുത്ത സുഹൃത്തുകള്‍ മാത്രമാണ് അറിഞ്ഞിരുന്നത്. ഇസഹാക്ക് ജനിച്ച ശേഷമാണ് ഒരു കുഞ്ഞിന് വേണ്ടി തങ്ങള്‍ സഹിച്ച ത്യാഗങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയത്. ഇസഹാക്ക് കുഞ്ചാക്കോ ബോബന്‍ എന്ന ഇസുവിന്റെ ജനനത്തിന് ശേഷം ഭാഗ്യവര്‍ഷമാണ് ചാക്കോച്ചന് ഉണ്ടായത്. അദ്ദേഹം കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായി എത്തിയ വൈറസും നായകനായി എത്തിയ അഞ്ചാം പാതിരയും 2019ലെ തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ആരാധകര്‍ക്ക് മകനോടുള്ള ഇഷ്ടം അറിയാവുന്നതിനാല്‍ തന്നെ ഇസുക്കുട്ടന്റെ എല്ലാ വിശേഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകന്‍ ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങിയെന്നും നില്‍ക്കാന്‍ പഠിച്ചെന്നുമൊക്കെ ചിത്രങ്ങളിലൂടെ ചാക്കോച്ചന്‍ വ്യക്തമാക്കിയിരുന്നു.

Actor Kunchako boban son isahak second birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES