Latest News

ചേട്ടന്റെ വഴിയെ ധ്യാനും; അഭിനയത്തിനും സംവിധാനത്തിനും പിന്നാലെ പാട്ടും; നദികളില്‍ സുന്ദരി യമുനയില്‍ പാടുന്ന നടന്റെ വീഡിയോയുമായി അണിയറ പ്രവര്‍ത്തകര്‍

Malayalilife
ചേട്ടന്റെ വഴിയെ ധ്യാനും; അഭിനയത്തിനും സംവിധാനത്തിനും പിന്നാലെ പാട്ടും; നദികളില്‍ സുന്ദരി യമുനയില്‍ പാടുന്ന നടന്റെ വീഡിയോയുമായി അണിയറ പ്രവര്‍ത്തകര്‍

ചേട്ടന്‍ വിനീത് ശ്രീനിവാസന്റെ വഴിയെ ധ്യാനും. വിനിതിന് പോലെ അഭിനയത്തിലും സംവിധാനത്തിലും പിന്നാലെ ഗായകനായും തുടക്കമിട്ടിരിക്കുകയാണ്. വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ  വാട്ടര്‍മാന്‍ മുരളി  അവതരിപ്പിക്കുന്ന പുതിയ ചിത്രം   'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയ്ക്കുവേണ്ടി ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാകുന്നത്. ധ്യാന്‍ ആദ്യമായി പിന്നണിഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനുമാണ്. 

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് കഥാപശ്ചാത്തലം. അവിടുത്തെ സാധാരണക്കാരായ മനുഷ്യരും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനായി അജു വര്‍ഗീസും അഭിനയിക്കുന്നു. സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.

സിനിമാറ്റിക് ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പി ആര്‍ ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് യെല്ലോ ടൂത്ത്‌

 

dhyan sreenivasan sang nadikalil sundari yamuna

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക