Latest News

എറണാകുളം ജില്ലാ കലോത്സവത്തില്‍ അതിഥിയായി എത്തിയ ദേവനന്ദയുടെ അടുത്തെത്തി കാല്‍ തൊട്ട് വണങ്ങി വയോധികന്‍; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വിമര്‍ശനം

Malayalilife
 എറണാകുളം ജില്ലാ കലോത്സവത്തില്‍ അതിഥിയായി എത്തിയ ദേവനന്ദയുടെ അടുത്തെത്തി കാല്‍ തൊട്ട് വണങ്ങി വയോധികന്‍; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വിമര്‍ശനം

മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ താരമാണ് ദേവനന്ദ. കുട്ടിത്താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ദേവനന്ദയുടെ ഒരു വിഡിയോ ആണ്. ഒരു പരിപാടിയില്‍ അതിഥിയായി എത്തിയ ദേവനന്ദയുടെ കാലില്‍ പ്രായമായ ഒരാള്‍ തൊട്ടു വന്ദിക്കുകയായിരുന്നു.

സ്‌കൂള്‍ കലോത്സവത്തില്‍ അതിഥിയായി പങ്കെടുക്കാനാണ് ദേവനന്ദ എത്തിയത്. താരം നടന്നു വരുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അപ്രതീക്ഷിതമായി ഒരാള്‍ എത്തി കാലില്‍ തൊട്ടു വന്ദിക്കുകയായിരുന്നു. ഇത് കണ്ട് ദേവനന്ദ ഞെട്ടുന്നതും വിഡിയോയിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.

നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. സിനിമയും ജീവിതവും തിരിച്ചറിയാനാകാത്ത മനുഷ്യരാണ് സാക്ഷരകേരളത്തില്‍ ഇപ്പോള്‍ ഉള്ളത് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. കേരളം നാണിച്ചു തലതാഴ്ത്തുമെന്നും കണ്ടിട്ടു തന്നെ തൊലിയുരിയുന്നു വെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. അതിനിടെ ഇതിനെ പിന്തുണച്ചുകൊണ്ടും നിരവധി പേര്‍ എത്തുന്നുണ്ട്. ദേവിയായി സങ്കല്‍പ്പിച്ചാണ് പെണ്‍കുട്ടികളുടെ കാലില്‍ തൊട്ട് വണങ്ങുന്നത് എന്നാണ് ഇതിനെ പിന്തുണച്ചുകൊണ്ട് പലരും കുറിക്കുന്നത്

 

 

Read more topics: # ദേവനന്ദ
devanandha malikappuram vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക