ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമകളും ഇതിഹാസ പുരുഷന്മാരുടെ ജീവിതം പ്രമേയമാക്കിയുള്ള സിനിമകളും എത്തുന്നതിനിടയിലായിരുന്നു ചെങ്ങഴി നമ്പ്യാര്‍ എന്ന സിനിമയുടെ പ്രഖ്യാപനം എത്തിയത്. സിധില്‍ സുബ്രഹ്മണ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പുതുമന പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോ എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. എന്നാല്‍ 2016 ല്‍ പ്രഖ്യാപിച്ച സിനിമയില്‍ നിന്നും ടോവിനോ പിന്മാറിയെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ടോവിനോയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നു.
100 കോടിയോളം മുതല്‍മുടക്ക് വരുന്ന ചിത്രം തമിഴ്, തെലുങ്ക് ഹിന്ദി, മലയാളം എന്നീ ഭാഷകളിലായായിരിക്കും പുറത്തിറങ്ങുകയെന്ന വിവരവും അന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ടീ മീഡിയയുമായി സഹകരിച്ച് ക്യാറ്റ് ആന്റ് മാസ് പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമന പണിക്കരായുള്ള ടോവിനോടുടെ വരവിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്ന് പന്മാറുകയാണെന്ന് ടോവിനോ തന്നെ വെളിപ്പെടുത്തുകയായിരുന്നു. നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെത്തുടര്‍ന്നാണ് താരം ചിത്രത്തില്‍ നിന്നും പിന്മാറിയത് എന്നാണ് അറിയാന്‍ കഴിയുന്നത്.
അതേസമയം ചെങ്ങഴി നമ്പ്യാരില്‍ നിന്ന് മാത്രമല്ല ആരവത്തിലും ടൊവിനോ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
വള്ളംകളി പ്രമേയമാക്കിയായിരുന്നു ചിത്രം ഒരുക്കാനിരുന്നത്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് രണ്ട് ചിത്രത്തില്‍ നിന്നും പിന്മാറുന്നതായി ടോവിനോ അറിയിച്ചത്.
എന്തായാലും നല്ല നല്ല സിനിമകളുമായി ടോവിനോ മുന്നേറുകയാണ്. കല്കി, എടക്കാട് ബറ്റാലിയന് 06 എന്നീ ചിത്രങ്ങളാണ് ടോവിനോയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.