Latest News

റഷ്‌മോര്‍ മലനിരകളെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ കല്ലില്‍ കൊത്തിവച്ച മുഖങ്ങളുമായി  ചാവേര്‍ ഫസ്റ്റ് ലുക്ക്;  കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗ്ഗീസ് ഒരുമിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
റഷ്‌മോര്‍ മലനിരകളെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ കല്ലില്‍ കൊത്തിവച്ച മുഖങ്ങളുമായി  ചാവേര്‍ ഫസ്റ്റ് ലുക്ക്;  കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗ്ഗീസ് ഒരുമിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധ നേടുമ്പോള്‍

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചാവേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈറ്റില്‍ പോസ്റ്ററിനും ടീസറിനും പിന്നാലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസറ്ററും ശ്രദ്ധ നേടുകയാണ്.

രാഷ്ട്രത്തലവന്മാരുടെ മുഖം കൊത്തിവെച്ച റഷ്‌മോര്‍ മലനിരകളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള ഫസ്റ്റ് ലുക്ക് ആണ് പുറത്തിറക്കിയത്. കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനുമാണ് ഫസ്റ്റ് ലുക്കിലുള്ളത്. ചാവേറിലെ കുഞ്ചാക്കോ ബോബന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. 

പറ്റെ വെട്ടിയ മുടിയും കട്ടത്താടിയും കലിപ്പ് നോട്ടവുമായി അശോകന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ചാക്കോച്ചനെത്തുന്നത്. ജോയ് മാത്യു തിരക്കഥയൊരുക്കുന്നു. ജയസൂര്യ, നിവിന്‍ പോളി, ആസിഫ് അലി, ടോവിനോ തോമസ്, തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. 

അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഛായാഗ്രഹണം : ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍ : നിഷാദ് യൂസഫ്, സംഗീതം : ജസ്റ്റിന്‍ വര്‍ഗീസ്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്. പി.ആര്‍.ഒ : ഹെയിന്‍സ്, ആതിര ദില്‍ജിത്ത്.

chaaver malayalam movie first look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES