Latest News

പരാതിക്കാരിയായ ചാനല്‍ അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തി; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Malayalilife
പരാതിക്കാരിയായ ചാനല്‍ അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തി; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

ണ്‍ലൈന്‍ മാദ്ധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്. അഭിമുഖത്തിനിടെ അപമാനിച്ചെന്ന അവതാരകയുടെ പരാതിയിലായിരുന്നു കേസെടുത്തത്. 

സംഭവം വിവാദമായതോടെ നിര്‍മ്മാതാക്കളുടെ സംഘടന ഇരുവരുമായി നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിന്‍വലിക്കുന്നതെന്നും അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു,

പരാതിക്കാരിയോടും കുടുംബത്തോടും മാദ്ധ്യമസ്ഥാപനത്തിനെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടുപോകില്ലെന്ന് അവതാരക അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

നേരത്തെ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കാന്‍ ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്താണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 

കഴിഞ്ഞ മാസം 21ന് ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ നടന്‍ അവതാരകയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. സ്റ്റേഷനില്‍ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റ ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

case against sreenath bhasi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES