ഓംപ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം എന്ന് ഫോാറന്‍സിക് തെളിവ്; ഇനി അറിയേണ്ടത് ശ്രീനാഥ് ഭാസിയും പ്രയാഗാ മാര്‍ട്ടിനും പ്രതിയാകുമോ എന്ന്; ഓംപ്രാശിന്റെ ജാമ്യം റദ്ദാക്കാന്‍ ഇടപെടലുമായി പോലീസ്

Malayalilife
ഓംപ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം എന്ന് ഫോാറന്‍സിക് തെളിവ്; ഇനി അറിയേണ്ടത് ശ്രീനാഥ് ഭാസിയും പ്രയാഗാ മാര്‍ട്ടിനും പ്രതിയാകുമോ എന്ന്; ഓംപ്രാശിന്റെ ജാമ്യം റദ്ദാക്കാന്‍ ഇടപെടലുമായി പോലീസ്

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലാണ് കൊക്കെയ്‌ന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. നേരത്തെ സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രമാണ് കൊച്ചിയിലെ ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ എത്തിയതെന്ന വിശദീകരണവുമായി ഓംപ്രകാശ് എത്തിയിരുന്നു. 

കൊച്ചിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് പാര്‍ട്ടി നടത്തിയത് ഓംപ്രകാശ് നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍ ആണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. നടനേയും നടിയേയും കണ്ടത് ഓംപ്രകാശും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് മയക്കു മരുന്ന് കച്ചവടില്ലെന്നാണ് പറയുന്നത്. ഇതാണ് പോലീസിന്റെ പുതിയ റിപ്പോര്‍ട്ട് തള്ളുന്നത്. 

കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇതോടെ ഓംപ്രകാശിന്റെ വാദങ്ങള്‍ കളവാണെന്ന് പറയുകയാണ് പോലീസ്.വിവാദത്തില്‍ ഓംപ്രകാശ് നടത്തിയ പ്രസ്താവന വൈറലായിരുന്നു. കഴിഞ്ഞ 15 ദിവസമായി ആന്റിബയോട്ടിക്ക് മരുന്ന് കഴിക്കുന്നയാളാണ് ഞാന്‍. ലഹരി ഉപയോഗിക്കാന്‍ കഴിയില്ല. 

രണ്ട് കേസുകള്‍ മാത്രമാണ് എനിക്കെതിരെ നിലവിലുള്ളത്. എല്ലാ ആഴ്ചയും തിരുവനന്തപുരത്ത് കമ്മിഷണര്‍ ഓഫീസില്‍ പോയി ഒപ്പിടാറുണ്ട്. നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന ലൈനാണ് തനിക്കുള്ളത്. വളരെ ശ്രദ്ധിച്ചാണ് മുന്നോട്ടു പോകുന്നത്. പക്ഷേ ഇപ്പോള്‍ ഒരിടത്തും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഓംപ്രകാശ് പഞ്ഞിരുന്നു. തന്നെ കേസില്‍ പെടുത്തിയ പോലീസിനെ രൂക്ഷമായി ഓംപ്രകാശ് വിമര്‍ശിക്കുന്നുണ്ട്. നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസെന്നത് സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇരുപതാംനൂറ്റാണ്ടില്‍ മോഹന്‍ലാല്‍ കഥാപാത്രം പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട ഡയലോഗാണ്. ഇതേ വഴിയിലാണ് താനെന്ന് പറഞ്ഞു വയ്ക്കുകയായിരുന്നു ഓംപ്രകാശ്. എന്നാല്‍ ഈ കഥ തെറ്റാണെന്ന് പറയുകയാണ് പോലീസ്. 

മയക്കുമരുന്നുമായി നാളിതുവരെ ഒരുതരത്തിലുള്ള ഇടപാടും താന്‍ നടത്തിയിട്ടില്ലെന്നും, തനിക്കെതിരെ കേസ് ഫ്രെയിം ചെയ്തതാണെന്നും ഓംപ്രകാശ് പറഞ്ഞിരുന്നു. റൂമില്‍ മദ്യമുണ്ടായിരുന്നു. പല സുഹൃത്തുക്കളും എത്തി. എന്നാല്‍ പലരെയും എനിക്ക് പരിചയമില്ല. അക്കൂട്ടത്തില്‍ വന്നവരാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും. ഭാസിയെ പരിചയപ്പെട്ടു. ഭയങ്കര നന്നായി സംസാരിക്കുന്ന പയ്യന്‍. ഷേക്ക് ഹാന്‍ഡ് നല്‍കി, കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. പെണ്‍കുട്ടി നടി പ്രയാഗയാണെന്ന് പിന്നീടാണ് മനസിലായത്. സിനിമയില്‍ കാണുന്ന പോലെ രൂപഭംഗിയുണ്ടായിരുന്നില്ല. റൂമില്‍ നിന്ന് ഒഴിഞ്ഞ ഒരു കവര്‍ മാത്രമാണ് പൊലീസ് കണ്ടെടുത്തത്. അതും എന്റെ റൂമില്‍ നിന്നല്ല. എന്റെ റൂമില്‍ നിന്ന് ഒരു സിഗരറ്റ് കുറ്റി പോലും കണ്ടെത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ഫോറന്‍സിക് പരിശോധന നടത്തിയത്. ഇത് നിര്‍ണ്ണായക തെളിവായി മാറുകയാണ്. 

ഓംപ്രാകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ എന്‍ഡിപിഎസ് ആക്ട് പ്രകാരം നടപടികള്‍ തുടരാന്‍ കൊച്ചി പോലീസ് നിര്‍ദ്ദേശം ലഭിച്ചു. കേസില്‍ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഹോട്ടലില്‍ കൊക്കെയിനിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിയാത്തത് കേസില്‍ പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എ റണാകുളം മജിസ്ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നത്. 

എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. എന്നാല്‍ ഹോട്ടലിലെ മുറിയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാനും സാധ്യതയുണ്ട്. ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും കേസില്‍ പ്രതിയാകുമോ എന്നതില്‍ ഇനിയും പോലീസ് വ്യക്തത വരുത്തുന്നില്ല. നിലവില്‍ അവര്‍ക്കെതിരെ തെളിവൊന്നുമില്ല. വെറുതെ ഓംപ്രകാശിന്റെ വന്നു പോയി എന്നതാണ് മൊഴി. അത് വിശ്വസിക്കുകയാണ് പോലീസ് ഇപ്പോഴും.

forensic report confirmed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES