25 വയസ് മുതല്‍ 45 വയസുവരെയുള്ള പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും സിനിമയില്‍ അവസരം; ശ്രീനാഥ് ഭാസിയ്ക്കും ബിബിന്‍ ജോര്‍ജിനും ഒപ്പം അഭിനയിക്കാം; പൊങ്കാലയെന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

Malayalilife
topbanner
 25 വയസ് മുതല്‍ 45 വയസുവരെയുള്ള പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും സിനിമയില്‍ അവസരം; ശ്രീനാഥ് ഭാസിയ്ക്കും ബിബിന്‍ ജോര്‍ജിനും ഒപ്പം അഭിനയിക്കാം; പൊങ്കാലയെന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

.ബി. ബിനില്‍ എഴുതി സംവിധാനം ചെയ്യുന്ന പൊങ്കാല  എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം. ശ്രീനാഥ് ഭാസി, ബാബുരാജ്, ബിബിന്‍ ജോര്‍ജ്, അപ്പാനി ശരത് എന്നിവരുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഇവരുടെ രൂപസാദൃശ്യമുള്ള മിടുക്കരായ കുട്ടികളെ തേടുന്നു. 

അതിനു പുറമെ ശ്രീനാഥ് ഭാസിയുടെ അനിയത്തിയായി അഭിനയിക്കാന്‍ 20 വയസ്സുള്ള പെണ്‍കുട്ടിയേയും അണിയറ പ്രവര്‍ത്തകര്‍ തേടുന്നുണ്ട്. കൊച്ചി തീരദേശത്തുള്ളവര്‍ക്ക് മുന്‍?ഗണ നല്‍കുമെന്നും പൊങ്കാല ടീം അറിയിച്ചു.

25 വയസ് മുതല്‍ 45 വയസുവരെയുള്ള പുതുമുഖങ്ങളായ പുരുഷന്‍മാര്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും വീഡിയോയും ജൂലായ് 10ന് മുന്‍പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ, +91 94973 78968 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ അയക്കുക

2000 കാലഘട്ടത്തില്‍ വൈപ്പിന്‍, മുനമ്പം തീരപ്രദേശങ്ങളില്‍ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. പൂര്‍ണമായും ആക്ഷന്‍ ഹ്യൂമര്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നചിത്രത്തില്‍ ബാബുരാജ്, ബിബിന്‍ ജോര്‍ജ്, അപ്പാനി ശരത്, സൂര്യാ കൃഷ്ണാ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, യാമി സോന, ദുര്‍ഗാ കൃഷ്ണ, മാര്‍ട്ടിന്‍, മുരുകന്‍, പ്രവീണ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.<

sreenath bhasi pongala movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES