അക്ഷയ് കുമാറിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ചോട്ടെ മിയാനിലെ വില്ലന്‍ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തില്‍ എ ഐ , റോബോട്ടിക്‌സ്, ഡ്രോണ്‍, എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് എത്തുകയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കബീര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന നേരത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിരുന്നു
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രം 1998ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ സിനിമ ബഡേ മിയാന്‍ ചോട്ടെ മിയാന്റെ തുടര്‍ച്ചയാണെന്നാണ് സൂചന. ആക്ഷന്‍ വിഭാഗത്തിലൊരുക്കുന്ന ചിത്രത്തില്‍ ടൈഗര്‍ ഷെറോഫും പ്രധാന വേഷത്തിലെത്തും.
പൂജ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വാഷുവും ജാക്കി ഭഗ്‌നാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.അടുത്ത വര്‍ഷം ഈദ് റിലീസായാകും ചിത്രം തീയേറ്ററില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.