അടിപൊളി സെറ്റപ്പുകളുമായി അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും; ബഡേ മിയാന്‍ ചോട്ടെ മിയാന്‍ ടൈറ്റില്‍ ട്രാക്ക് പുറത്ത്

Malayalilife
അടിപൊളി സെറ്റപ്പുകളുമായി അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും; ബഡേ മിയാന്‍ ചോട്ടെ മിയാന്‍ ടൈറ്റില്‍ ട്രാക്ക് പുറത്ത്

ബോളിവുഡ് സിനിമാപ്രേമികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന സിനിമയാണ്  ബഡേ മിയാന്‍ ചോട്ടെ മിയാന്‍ . അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫുമാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത് വന്നിരിക്കുകയാണ്.തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും നിറഞ്ഞുനില്‍ക്കുന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. അക്ഷയ് കുമാര്‍ തന്നെയാണ് ട്രാക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.  

ആവേശം സ്പഷ്ടമാണ്, കാത്തിരിപ്പ് ആകാശത്തോളം ഉയര്‍ന്നതും. ബ്രൊമാന്‍സ് പൂര്‍ണമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു!  ബഡേ മിയാന്‍ ചോട്ടെ മിയാന്റെ ടൈറ്റില്‍ ട്രാക്ക് റിലീസ് ചെയ്ത് അക്ഷയ് കുമാര്‍ കുറിച്ചതിങ്ങനെ.അബുദാബിയിലെ ജെറാഷിലും റോമന്‍ തിയേറ്ററിന്റെ മാസ്മരിക പശ്ചാത്തലത്തിലും ചിത്രീകരിച്ച ആദ്യ ഗാനം എന്ന പ്രത്യേകതയുമുണ്ട് ഈ ടൈറ്റില്‍ ട്രാക്കിന്. 

ബോളിവുഡിലെ പവര്‍ പാക്ക്ഡ് താരങ്ങളായ അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും തീപ്പൊരി പാറിച്ച ഈ ടൈറ്റില്‍ ട്രാക്ക് കാണികള്‍ക്ക് ശരിക്കുമൊരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ്. 100ലധികം നര്‍ത്തകരാണ് ഗാനരംഗത്തില്‍ അണിനിരക്കുന്നത്. കൂടാതെ രണ്ട് ശക്തികേന്ദ്രങ്ങള്‍ തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആഘോഷം കൂടിയാണ് ഈ ഗാനം.വിശാല്‍ മിശ്രയാണ് ടൈറ്റില്‍ ട്രാക്ക് ഒരുക്കിയത്. 

ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ ബോസ്‌കോ സീസര്‍ ആണ് നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. അനിരുദ്ധ് രവിചന്ദറും സംഗീത സംവിധായകന്‍ വിശാല്‍ മിശ്രയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇര്‍ഷാദ് കാമില്‍ ആണ് ഗാനരചന.അതേസമയം അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജുമുണ്ട് . പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. കബീര്‍ എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ഇത് ആദ്യമായാണ് അക്ഷയ് കുമാറും ടൈഗറും ഒരുമിച്ച് അഭിനയിക്കുന്നത് എന്നതും  ബഡേ മിയാന്‍ ചോട്ടെ മിയാന്‍  സിനിമയുടെ സവിശേഷതയാണ്. 

സൊനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലയ എഫ് എന്നിവരാണ് ഈ പാന്‍ - ഇന്ത്യന്‍ സിനിമയിലെ നായികമാര്‍. രോണിത്ത് റോയ്യും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മുംബൈ, ലണ്ടന്‍, അബുദാബി, സ്‌കോട്ട്ലന്‍ഡ്, ജോര്‍ദാന്‍ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം.വഷു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി, ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, അലി അബ്ബാസ് സഫര്‍ എന്നിവരാണ് ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയിനര്‍ ജോണറിലുള്ള  ബഡേ മിയാന്‍ ചോട്ടെ മിയാന്‍  സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേര്‍ന്നാണ്. ഈദ് റിലീസ് ആയി ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുഗു, മലയാളം, കന്നഡ ഭാഷകളിലും  ബഡേ മിയാന്‍ ചോട്ടെ മിയാന്‍  പ്രേക്ഷകരിലേക്കെത്തും. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പിആര്‍ഒ - പി ശിവപ്രസാദ്.


 

Bade Miyan Chote Miyan Title Track

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES