ലിയോയുടെ ഷൂട്ടിങ്ങിന് പോകുന്ന വഴി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് നമ്മുടെ സ്വന്തം ഐഎം വിജയനെ കാണാനിടയായി;വിജയ്യുടെ ലിയോയില്‍ ജോയ്ന്‍ ചെയ്യാന്‍ പോകുന്ന സന്തോഷം പങ്ക് വച്ച് ബാബു ആന്റണി കുറിച്ചത്

Malayalilife
ലിയോയുടെ ഷൂട്ടിങ്ങിന് പോകുന്ന വഴി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് നമ്മുടെ സ്വന്തം ഐഎം വിജയനെ കാണാനിടയായി;വിജയ്യുടെ ലിയോയില്‍ ജോയ്ന്‍ ചെയ്യാന്‍ പോകുന്ന സന്തോഷം പങ്ക് വച്ച് ബാബു ആന്റണി കുറിച്ചത്

വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തില്‍ ബാബു ആന്റണി. ലിയോയുടെ ഭാഗമാകുന്ന കാര്യം ബാബു ആന്റണി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു. ഷൂട്ടിങ്ങിന് പോകുന്ന വഴി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് ഐഎം വിജയനെ കണ്ടെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

ലോകേഷ്, വിജയ്, സഞ്ജയ് ദത്ത് എന്നിവര്‍ക്കൊപ്പമുള്ള ചിത്രം 'ലിയോ' യുടെ ഷൂട്ടിങ്ങിന് പോകുന്ന വഴി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് നമ്മുടെ സ്വന്തം ഐഎം വിജയനെ കാണാനിടയായി'. ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.

മലയാളി താരം മാത്യു തോമസും ലിയോയിലുണ്ട്. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രം ആണ്. മാസ്റ്ററിനുശേഷം വിജയ് യും ലോകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. കമല്‍ഹാസന്റെ വിക്രത്തിനുശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് മറ്റൊരു സവിശേഷത.തൃഷയാണ് ലിയോയിലെ നായിക. പതിനാല് വര്‍ഷത്തിന് ശേഷമുള്ള വിജയ്-തൃഷ ചിത്രമാണ് ലിയോ. 

സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മണ്‍സൂര്‍ അലിഖാന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്രുഡിയോയുടെ ബാനറില്‍ എസ്.എസ് ലളിത് കുമാര്‍ ആണ് നിര്‍മ്മാണം. കാശ്മീരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം സെപ്തംബര്‍ 19 ന് റിലീസ് ചെയ്യും.

 

babu antony shares vijay movie leo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES