റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലിയോയുടെ റിലീസ് തടഞ്ഞ് ഹൈദരാബാദ് കോടതി; 20 വരെ സ്റ്റേ ഏര്‍പ്പെടുത്തിയത് പേരിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍

Malayalilife
 റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലിയോയുടെ റിലീസ് തടഞ്ഞ് ഹൈദരാബാദ് കോടതി; 20 വരെ സ്റ്റേ ഏര്‍പ്പെടുത്തിയത് പേരിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍

റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലിയോയുടെ റിലീസ് തടഞ്ഞ് ഹൈദരാബാദ് കോടതി.ലിയോ തെലുങ്കിന്റെ റിലീസ് ഹൈദരാബാദിലെ ഒരു കോടതി 20 വരെ സ്റ്റേ ഏര്‍പ്പെടുത്തിയതാണ് റിപ്പോര്‍്ട്ട് പുറത്ത് വരുന്നത്. ചിത്രത്തിന്റെ പേരിനെ ചൊല്ലിയാണ് തര്‍ക്കം. ഒക്ടോബര്‍ 19നാണ് ലിയോയുടെ വേള്‍ഡ് വൈഡ് റിലീസ്.

അതേസമയം തമിഴ്നാട്ടിലെ സിനിമയുടെ പുലര്‍ച്ചെയുള്ള ഷോ സംബന്ധിച്ച അനിശ്ചിതത്വത്തിന് പരിഹാരമായില്ല എന്നതാണ് ആരാധകരെ കുഴപ്പിക്കുന്ന മറ്റൊരു കാര്യം.പുലര്‍ച്ചെ 4 മണിയ്ക്ക് ലിയോയ്ക്ക് പ്രദര്‍ശനാനുമതി ആവശ്യപ്പെട്ട് പ്രൊഡ്യൂസര്‍ ലളിത് കുമാര്‍ തമിഴ്നാട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ രാവിലെ നാലുമണി ഷോ എന്ന നിര്‍മ്മാതാവിന്റെ ആവശ്യം കോടതി തള്ളി.

ഇന്ത്യയ്ക്ക് പുറത്ത് വിദേശ സ്‌ക്രീനുകളില്‍ പോലൂം റെക്കോര്‍ഡ് ബുക്കിങാണ് ലിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ 650 സ്‌ക്രീനുകളില്‍ പുലര്‍ച്ചെ 4 മണി മുതലാണ് ആദ്യ പ്രദര്‍ശനം.

Read more topics: # ലിയോ
vijay film leo telugu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES