സൗബിനും ബിനു പപ്പുവും നികില വിമലും ഒന്നിക്കുന്ന അയല്‍വാശി; തല്ലുമാലയ്ക്കുശേഷം ആഷിഖ് ഉസ്മാന്‍ നിര്‍മ്മാതാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
സൗബിനും ബിനു പപ്പുവും നികില വിമലും ഒന്നിക്കുന്ന അയല്‍വാശി; തല്ലുമാലയ്ക്കുശേഷം ആഷിഖ് ഉസ്മാന്‍ നിര്‍മ്മാതാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഷിഖ് ഉസ്മാനും മുഹ്സിന്‍ പരാരിയും നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'അയല്‍വാശി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, കോട്ടയം നസീര്‍, നിഖില വിമല്‍, ഗോകുലന്‍, നസ്‌ലെന്‍, ലിജോമോള്‍ തുടങ്ങിയവരാണ് പോസ്റ്ററിലുള്ളത്.

നവാഗതനായ ഇര്‍ഷാദ് പരാരി ആണ് സംവിധാനം.ലിജോ മോള്‍, ഗോകുലന്‍, കോട്ടയം നസീര്‍ എന്നിവരെയും പോസ്റ്ററില്‍ കാണാം. ജഗദീഷ്, ഷൈന്‍ ടോം ചാക്കോ ,സ്വാതിദാസ്, അഖില ഭാര്‍ഗവന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.സൂപ്പര്‍ ഹിറ്റായ തല്ലുമാലയ്ക്കുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും തല്ലുമാലയുടെ രചയിതാക്കളില്‍ ഒരാളായ മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് നിര്‍മ്മാണം. 

ഇര്‍ഷാദ് പരാരി തന്നെയാണ് രചന നിര്‍വഹിക്കുന്നത്. ഫെബ്രുവരി റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.സജിത്ത് പുരുഷോത്തമനാണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയിയാണ് സംഗീതം.എഡിറ്റിംഗ് സിദ്ദിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, പി ആര്‍ ഒ എ എസ് ദിനേശ്, മീഡിയ പ്രെമോഷന്‍ സീതാലക്ഷ്മി, മാര്‍ക്കറ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പ്ലാന്‍ ഒബ്‌സ്‌ക്യുറ, ഡിസൈന്‍ യെല്ലോ ടൂത്ത്. 

 

ayalvaashi movie first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES