Latest News

ഇഞ്ചുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍, മുഴുവന്‍ സാമഗ്രികളും ഞങ്ങളുടെ ദേഹത്ത് പതിക്കുമായിരുന്നു; മുംബൈയില്‍ ഗാന ചിത്രീകരണത്തിനിടെ വേദിയിലേക്ക് കൂറ്റന്‍ അലങ്കാര ദീപം പൊട്ടി വീണ അപകടത്തെക്കുറിച്ച് എ ആര്‍ റഹ്‌മാന്റെ മകന്‍ പങ്ക് വച്ചത്

Malayalilife
 ഇഞ്ചുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍, മുഴുവന്‍ സാമഗ്രികളും ഞങ്ങളുടെ ദേഹത്ത് പതിക്കുമായിരുന്നു; മുംബൈയില്‍ ഗാന ചിത്രീകരണത്തിനിടെ വേദിയിലേക്ക് കൂറ്റന്‍ അലങ്കാര ദീപം പൊട്ടി വീണ അപകടത്തെക്കുറിച്ച് എ ആര്‍ റഹ്‌മാന്റെ മകന്‍ പങ്ക് വച്ചത്

സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്റെ മകന്‍ അമീന്‍ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമീന്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്പോള്‍ വേദിക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടി വീഴുകയായിരുന്നു. അമീന്‍ തന്നെയാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം നടന്നത്. 

അപകടത്തില്‍ നിന്ന് രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയുന്നുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അമീന്‍ പറഞ്ഞു.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഗാനത്തിന്റെ ചിത്രിീകരണത്തിനിടെയാണ് സെറ്റിലുണ്ടായിരുന്നവരെ ഞെട്ടിച്ചുകൊണ്ട് അപകടം നടന്നത്. ഇന്ന് ജീവനോടെയിരിക്കാന്‍ കാരണമായ സര്‍വശക്തന്‍, അച്ചനമ്മമാര്‍,കുടുംബാംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍, ആത്മീയ ഗുരു എന്നിവരോട് നന്ദിയറിയിക്കുന്നു എന്ന് അമീന്‍ പറയുന്നു.

ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാര ദീപങ്ങള്‍ ഒന്നടങ്കം വേദിയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. ഈ സമയം വേദിയുടെ നടുക്കായിരുന്നു അമിന്‍ ഉണ്ടായിരുന്നത്. ഇഞ്ചുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നുവെങ്കില്‍ സെക്കന്‍ഡുകള്‍ ഒരല്പം നേരത്തെയാവുകയോ വൈകുകയോ ചെയ്തിരുന്നുവെങ്കില്‍ മുഴുവന്‍ സാധനങ്ങളും ഞങ്ങളുടെ തലയില്‍ വീഴുമായിരുന്നു. അമീന്‍ കുറിച്ചു.

അപകടത്തെക്കുറിച്ച് റഹ്‌മാനും പ്രതികരിച്ചു. ''കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ മകന്‍ എആര്‍ അമീനും ടീമും വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. അല്‍ഹംദുലില്ലാഹ് (ദൈവാനുഗ്രഹത്താല്‍) അപകടത്തിന് ശേഷം പരിക്കുകളൊന്നും ഉണ്ടായില്ല. വ്യവസായം വളരുന്നതിനനുസരിച്ച്, ഇന്ത്യന്‍ സെറ്റുകളിലും ലൊക്കേഷനുകളിലും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളിലേക്കുള്ള ഒരു മുന്നേറ്റം നമുക്കുണ്ടാകേണ്ടതുണ്ട്. ഞങ്ങള്‍ എല്ലാവരും ഞെട്ടിപ്പോയി, ഇന്‍ഷുറന്‍സ് കമ്പനിയുടെയും നിര്‍മ്മാണ കമ്പനിയായ ഗുഡ്ഫെല്ലസ് സ്റ്റുഡിയോയുടെയും സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്,'' എന്നാണ് റഹ്‌മാന്‍ പറഞ്ഞത്. 

മണിരത്നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന സിനിമയിലൂടെയാണ് അമീന്‍ ചലച്ചിത്ര പിന്നണി ?ഗാനരം?ഗത്ത് എത്തുന്നത്. എ.ആര്‍. റഹ്‌മാന്‍ തന്നെയായിരുന്നു ഇതിന്റെ സംഗീത സംവിധാനം. നിര്‍മലാ കോണ്‍വെന്റ്, സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്, 2.0, ദില്‍ ബേച്ചാരാ, ഗലാട്ടാ കല്യാണം എന്നീ ചിത്രങ്ങളിലും അമീന്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by “A.R.Ameen” (@arrameen)

ar rahman son ameen

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES