Latest News

നടന്‍ അപ്പാനി ശരത്തിന് ആണ്‍കുഞ്ഞ്; രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് താരം

Malayalilife
 നടന്‍ അപ്പാനി ശരത്തിന് ആണ്‍കുഞ്ഞ്; രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് താരം

ങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം തുടങ്ങിയ സിനിമകളിലൂടേയും ഓട്ടോ ശങ്കര്‍ വെബ് സീരീസിലൂടേയും ശ്രദ്ധ നേടിയ നടനാണ് അപ്പാനി ശരത്ത് എന്ന ശരത്ത് കുമാര്‍. 2017-ല്‍ സിനിമാലോകത്തെത്തി 3 വര്‍ഷം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി അദ്ദേഹം ഉയര്‍ന്നു. അങ്കമാലി ഡയറീസിലെ കഥാപാത്രത്തിന്റെ പേരായ അപ്പാനി എന്ന പേരിലാണ് പിന്നീട് താരം അറിയപ്പെട്ടത്. പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സച്ചിന്‍, സണ്ടകോഴി2, കോണ്ടസ, ലവ് എഫ് എം തുടങ്ങിയ സിനിമകളാണ് അപ്പാനി അഭിനയിച്ച പ്രധാന സിനിമകള്‍. തമിഴില്‍ ഇറങ്ങിയ ഓട്ടോശങ്കര്‍ എന്ന വെബ് സീരീസില്‍ ശ്രദ്ധേയ പ്രകടനം അപ്പാനി നടത്തിയിരുന്നു.

താന്‍ രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം പങ്കുവച്ചത്. തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്. നിറവയറുമായി നില്‍ക്കുന്ന ഭാര്യ രേഷ്മയോടൊപ്പം അദ്ദേഹവും ആദ്യ മകള്‍ തിയ്യാമ്മയും നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു. ഇപ്പോള്‍ തനിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷമാണ് അപ്പാനി ശരത്ത് പങ്കുവച്ചിരിക്കുന്നത്. ആണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത കുഞ്ഞിന്റെ കയ്യുടെ ചിത്രത്തിനൊപ്പം താരം പങ്കുവച്ചിരിക്കുകയാണ്.

രേഷ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. 2017ലായിരുന്നു വിവാഹം. അവന്തിക(തിയ്യാമ്മ)യാണ് ഇവരുടെ ആദ്യത്തെ കുട്ടി. പ്രളയത്തിന്റെ സമയത്തായിരുന്നു തിയ്യാമ്മയുടെ ജനനം.നിരവധി സിനിമകളാണ് ഈ വര്‍ഷം ശരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ചാരം, ചുങ്കം കിട്ടിയ ആട്ടിന്‍ കൂട്ടം, മിയാകുല്‍പ്പ, മിഷന്‍ സി തുടങ്ങിയവയാണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍. കാളിയാര്‍ കോട്ടേജ് എന്ന വെബ് സീരീസും ശരത്ത് നായകനായി ഒരുങ്ങുന്നുണ്ട്.

Read more topics: # appani sarath,# is blessed with,# a baby boy
appani sarath is blessed with a baby boy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക