നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്; നീതി വൈകുന്നത് നീതി നിഷേധം; ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അപര്‍ണ ബാലമുരളി

Malayalilife
നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്; നീതി വൈകുന്നത് നീതി നിഷേധം; ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അപര്‍ണ ബാലമുരളി

ദില്ലിയില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടി അപര്‍ണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിന്റെ വൈറല്‍ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അപര്‍ണ ബാലമുരളിയുടെ പ്രതികരണം. 

നമ്മുടെ ചാമ്പ്യന്‍മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് ചിത്രത്തിനൊപ്പം അപര്‍ണ കുറിച്ചു. നീതി വൈകുന്നത് നീതി നിഷേധമാണ് എന്ന ഹാഷ്ടാഗും അപര്‍ണ സ്റ്റോറിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

ലൈംഗിക പീഡന പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്ന ഇന്നലെ ജന്തര്‍ മന്ദറില്‍ സമരം നടത്തിവന്ന വനിതാ ഗുസ്തി താരങ്ങളെ ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തിരുന്നു, 

കസ്റ്റഡിയിലെടുത്ത വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവരെ വൈകിട്ടോടെ മോചിപ്പിച്ചു. . ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ജന്തര്‍ മന്ദറില്‍ സംഘര്‍ഷം രൂപപ്പെട്ടത്. ഉദ്ഘാടന ദിവസം പുതിയ പാര്‍ലമെന്റിന് മുന്നില്‍ വനിത മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ബാരിക്കേഡുകള്‍ മറികടന്ന് കുതിച്ച താരങ്ങളെ പൊലീസ് തടഞ്ഞതോടെ തര്‍ക്കമായി. പൊലീസ് ബലംപ്രയോഗിച്ച് താരങ്ങളെ കസ്റ്റഡിയിലെടുത്തു. 

aparna balamurali post wrestlers protest

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES