മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളി മനസ്സില്‍ കയറിപ്പറ്റിയ മുഖമാണ് അപര്‍ണ ബാലമുരളിയുടേത്. ഇപ്പോള്‍ ദേശീയ അവാര്‍ഡ് ജേതാവായി വരെ തന്റെ ജീവിത യാത്ര എത്തിനില്‍ക്കുന്ന അപര്‍ണയുടെ ജീവിതത്തിലേക്ക് ഒരു പുതിയ സന്തോഷം കൂടി എത്തുകയാണ്. മെഴ്സിഡസ് ബെന്‍സിന്റെ എ.എം.ജി.ജി.എല്‍.എ. 35 സ്വന്തമാക്കിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. അറുപത് ലക്ഷത്തോളമാണ് ഈ കാറിന്റെ എക്സ്ഷോറൂം വില.
പുതിയ വാഹനം സ്വന്തമാക്കിയ വിവരം അപര്‍ണ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 59.40 രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. അച്ഛനും അമ്മയ്ക്കും ഒപ്പം ഷോറൂമില്‍ എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്.
മെഴ്സിസീസ് വാഹനശ്രേണിയിലെ ഏറ്റവും കുഞ്ഞന്‍ എസ്.യു.വിയാണ് ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്. ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിനുമായി 10.25 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്പ്ലേകള്‍ തുടങ്ങിയവയാണ് തുടങ്ങിയവാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.
ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശ്ശി ഗഥ, സര്‍വ്വോപരി പാലാക്കാരന്‍, സണ്‍ഡേ ഹോളിഡേ, കാമുകി, ബി ടെക്ക്, അള്ള് രാമേന്ദ്രന്‍, സര്‍വം താളമയം, 'സൂരറൈ പോട്ര്' എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ അപര്‍ണ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. തമിഴിലെ 'സൂരറൈ പോട്ര്' സിനിമയിലെ അഭിനയം അപര്‍ണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തത്..സുന്ദരി ഗാര്‍ഡന്‍സ് ആണ് അപര്‍ണയുടെ ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം.
കാപ്പ എന്ന ഷാജി കൈലാസ് ചിത്രമാണ് അപര്‍ണ ഇപ്പോള്‍ പൂര്‍ത്തിയാക്കി യിരിക്കുന്നത്.. മറ്റ് സിനിമകളും അപര്‍ണ നായികയായി അണിയറയില്‍ ഒരുങ്ങുകയാണ്.