Latest News

അമ്പാടി കണ്ണനായി അണിഞ്ഞൊരുങ്ങി നടി അനുശ്രി; കണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍ അറിയിച്ച് നടി പങ്ക് വച്ച ചിത്രങ്ങള്‍ കൈയ്യടി നേടുമ്പോള്‍

Malayalilife
അമ്പാടി കണ്ണനായി അണിഞ്ഞൊരുങ്ങി നടി അനുശ്രി; കണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍ അറിയിച്ച് നടി പങ്ക് വച്ച ചിത്രങ്ങള്‍ കൈയ്യടി നേടുമ്പോള്‍

ലാല്‍ ജോസിന്റെ 'ഡയമണ്ട് നെക്ലസി'ലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് അനുശ്രീ. ഒട്ടേറെ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ നടി സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും അനുശ്രീ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളൊക്കെ ശ്രദ്ധേയമാവാറുണ്ട്.

ഇപ്പോള്‍ ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് അനുശ്രീ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ശ്രീകൃഷ്ണന്റെ വേഷത്തിലുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാവുന്നത്.

ചിങ്ങമാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍.. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്തങ്ങളില്‍ സമര്‍പ്പിക്കട്ടെ...'' എന്ന് കുറിച്ചുകൊണ്ടാണ് അനു ശ്രീ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

നിതിന്‍ നാരായണന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി അനുശ്രീക്ക് സിനിമയിലേപ്പോലെ തന്നെ സോഷ്യല്‍മീഡിയയിലും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന താരം വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്. നടിയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

Read more topics: # അനുശ്രീ
anusree sree krishna jayanthi photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക