Latest News

കമുകുംചേരി ക്ഷേത്ര ഉത്സവ പരിപാടികള്‍ നിലത്തിരുന്ന് നാട്ടുകാര്‍ക്കൊപ്പം ആസ്വദിക്കുന്ന അനുശ്രീ; നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടുമ്പോള്‍

Malayalilife
 കമുകുംചേരി ക്ഷേത്ര ഉത്സവ പരിപാടികള്‍ നിലത്തിരുന്ന് നാട്ടുകാര്‍ക്കൊപ്പം ആസ്വദിക്കുന്ന അനുശ്രീ; നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടുമ്പോള്‍

മുകുംചേരി ഉത്സവത്തില്‍ പങ്കെടുത്ത നടി അനുശ്രീയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വീടിനു അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവവേളയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളില്‍ നിലത്തിരുന്ന് ഉത്സവക്കാഴ്ചകള്‍ കാണുന്ന അനുശ്രീയെ ആണ് കാണാനാവുക. സ്വന്തം നാട്ടിലെത്തിയാല്‍ അനുശ്രീ താരവേഷം അഴിച്ചുവെക്കുകയാണ് പതിവ്. 

ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടകം കാണാന്‍ നിലത്തിരിക്കുന്ന അനുശ്രീയുടേതാണ് ചിത്രങ്ങള്‍. താരത്തിന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്. സുരേഷ് കുന്നകോട് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

നാട്ടിലെ ആഘോഷങ്ങളിലെല്ലാം അനുശ്രീ സജീവ സാന്നിധ്യമാണ്. ഉത്സവത്തില്‍ നിന്നും കൃഷ്ജയന്തി ആഘോഷത്തില്‍ നിന്നുമൊക്കെയുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. 'കള്ളനും ഭഗവതിയും' ആണ് അനുശ്രീയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ബിജു മേനോന്‍-ആസിഫ് അലി ചിത്രം 'തലവന്‍' ആണ് നടിയുടെ പുതിയ റിലീസ്‌

 

Read more topics: # അനുശ്രീ
anusree photo temple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക