Latest News

നാട്ടിലെ കൂട്ടുകാരികള്‍ക്കൊപ്പം അമ്പലപ്പറമ്പില്‍ കൈകൊട്ടി കളിയുമായി അനുശ്രീ; നീല നിറത്തിലുള്ള ദാവണിയുടത്ത് നാടന്‍ പാട്ടിന് ചുവടുവക്കുന്ന നടിയുടെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

Malayalilife
 നാട്ടിലെ കൂട്ടുകാരികള്‍ക്കൊപ്പം അമ്പലപ്പറമ്പില്‍ കൈകൊട്ടി കളിയുമായി അനുശ്രീ; നീല നിറത്തിലുള്ള ദാവണിയുടത്ത് നാടന്‍ പാട്ടിന് ചുവടുവക്കുന്ന നടിയുടെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

ഉല്‍സവപ്പറമ്പില്‍ കൈകൊട്ടി കളി കളിക്കുന്ന അനുശ്രീയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു . സ്വന്തം നാട്ടിലെ ഉല്‍സവത്തിനാണ് താരം സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവെച്ചത്. കടുംനീലയും ചുവപ്പും നിറത്തിലുള്ള ദാവണി ധരിച്ച് മുല്ലപ്പൂചൂടി ചുവടുവെക്കുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

കമുകുംചേരി തിരുവിളങ്ങോനപ്പന്‍ അമ്പലത്തിലെ ഉത്സവത്തിന്റെ വിഡിയോയാണ് അനുശ്രീ ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.'വീണ്ടും ഒരു ഉത്സവകാലം' എന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം അനുശ്രീ കുറിച്ചത്.

സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴും നാടുമായും നാട്ടുകാരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അനുശ്രീ.അനുശ്രീയുടെ മേക്കപ്പ് ആര്‍ടിസ്റ്റ് പിങ്കി വിശാലും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

അനുവിന്റെ സ്വന്തം നാട്ടിലെ കമുകുംചേരി തിരുവിളങ്ങോനപ്പന്‍ അമ്പലത്തില്‍ ഉത്സവത്തിന്റെ ഭാഗമായി അനുവും നാട്ടിലെ സുഹൃത്തുക്കളും ചേര്‍ന്ന് കൈകൊട്ടി കളി' എന്നാണ് വിഡിയോ പങ്കുവച്ച് പിങ്കി വിശാല്‍ കുറിച്ചത്. വലിയ സ്വീകാര്യതയാണ് അനുശ്രീയുടെ ഡാന്‍സ് വിഡിയോയ്ക്ക് ലഭിക്കുന്നത്

കുറച്ച് പ്രശസ്തി വന്നാല്‍ പിന്നെ നാടും വീടും മറക്കുന്ന സെലിബ്രിറ്റികള്‍ക്കിടയില്‍ അനുശ്രീ വേറിട്ടു നില്‍ക്കുന്നുവെന്നാണ് ഒരു ആരാധകന്‍ കുറിച്ച കമന്റ്. 'ഒരു സിനിമാതാരം ആണെന്നുള്ള എന്തെങ്കിലും ജാഡ ഉണ്ടോ?' എന്ന ചോദ്യമാണ് കമന്റ് ബോക്‌സില്‍ ഒറു ആരാധിക കുറിച്ചത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pinky Visal (@pinkyvisal)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pinky Visal (@pinkyvisal)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pinky Visal (@pinkyvisal)

Read more topics: # അനുശ്രീ
actress anusree kaikootti kali dance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES