മൂന്ന് നാല് മാസത്തെ പരിശോധനയ്ക്ക് ശേഷമാണ് അധികമായി ഒരു എല്ല് വളരുന്നുവെന്ന പ്രശ്‌നം കണ്ടെത്തിയത്; ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ചിരുന്നു; കൈ പാരലൈസ്ഡ് ആയി; ഒമ്പത് മാസത്തോളം റൂമിനുള്ളിലായിരുന്നു ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് അനുശ്രീ

Malayalilife
മൂന്ന് നാല് മാസത്തെ പരിശോധനയ്ക്ക് ശേഷമാണ് അധികമായി ഒരു എല്ല് വളരുന്നുവെന്ന പ്രശ്‌നം കണ്ടെത്തിയത്; ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ചിരുന്നു; കൈ പാരലൈസ്ഡ് ആയി; ഒമ്പത് മാസത്തോളം റൂമിനുള്ളിലായിരുന്നു ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് അനുശ്രീ

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന സിനിമയിലെ കലാമണ്ഡലം രാജശ്രീയായി എത്തി പിന്നീട് മലയാളത്തില്‍ നിരവധി മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് അനുശ്രീ. ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രമാണ് അനുശ്രീയുടേതായി തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്ന ചിത്രം . വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ഈ സിനിമ റിലീസിനൊരുങ്ങവേ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അനുശ്രീ നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്.

ആഗ്രഹിച്ച് മോഹിച്ച് സിനിമയിലേക്ക് വന്ന ഘട്ടത്തില്‍ അഭിനയം തന്നെ നിര്‍ത്തണമെന്ന ഒരവസ്ഥ ഉണ്ടായെന്നും പെട്ടന്ന് ശരീരത്തില്‍ വന്ന ചില മാറ്റങ്ങളാണ് ഇതിന് കാരണമെന്നും ഒമ്പത് മാസം താന്‍ ഒരു മുറിക്കുള്ളില്‍ തന്നെ ഒതുങ്ങി ജീവിക്കേണ്ടി വന്നുവെന്നുമാണ് നടി വെളിപ്പെടുത്തിയത്.

ഇതാദ്യമായിട്ടാണ് താരം തന്റെ ശാരീരിക അവസ്ഥയെ കുറിച്ച് തുറന്ന് പറയുന്നത്. ശാരീരിക അസ്വാസ്ഥ്യം മൂലം തനിക്ക് മാസങ്ങളോളം മുറിയില്‍ അടച്ചിരിക്കേണ്ടി വന്നെന്നാണ് താരം വികാരധീനയായി പങ്കുവച്ചത്.
'ഒരു ദിവസം പെട്ടന്ന് നടന്നപ്പോള്‍ എന്റെ ഒരു കൈയ്യില്‍ ബാലന്‍സ് ഇല്ലാത്ത പോലെ തോന്നി. ഉടനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി എക്‌സറെ എടുത്തു പലവിധ പരിശോധനകള്‍ നടത്തി. ഒരു എല്ല് വളര്‍ന്ന് വരുന്നതായിരുന്നു പ്രശ്‌നം. അതില്‍ നെര്‍വൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു.

കൈയ്യില്‍ പള്‍സ് കിട്ടാത്ത അവസ്ഥ വരെ വന്നിരുന്നു. അങ്ങനെ പെട്ടന്ന് സര്‍ജറി നടത്തി. പിന്നെ ഒമ്പത് മാസത്തോളം റെസ്റ്റിലായിരുന്നു. കൈ പാരലൈസ്ഡ് ആയിപ്പോയി. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് വിചാരിച്ചിരുന്നു. ഒമ്പത് മാസം ഒരു മുറിയില്‍ അടച്ചുപൂട്ടിയിരുന്ന അവസ്ഥയായി', നടി കൂട്ടിച്ചേര്‍ത്തു.

ശരീരത്തിലെ ഒരു ഞരമ്പിനൊക്കെ എന്തുമാത്രം പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിയത് അപ്പോഴാണ്. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരീരത്തിന്റെ ഒരു ഭാഗം അനക്കാന്‍ കഴിയില്ലെന്നു പറയുന്നത് വല്ലാത്ത അവസ്ഥയാണ്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇങ്ങനെയായപ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലായത്. ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് എനിക്ക് 'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന ചിത്രത്തില്‍ നിന്നു കോള്‍ വരുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് താന്‍ വീണ്ടും സിനിമയിലെത്തിയതിനെക്കുറിച്ചും അനുശ്രീ പറഞ്ഞു.

Read more topics: # അനുശ്രീ
anusree open up about her worst situation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES