Latest News

മാമാങ്കത്തിലേക്ക് വിളിച്ചപ്പോള്‍ ആകെ ഉണ്ടായിരുന്ന ആശങ്ക വസ്ത്രങ്ങളെക്കുറിച്ച്; തനിക്ക് സൗകര്യപ്രദമായ വസ്ത്രങ്ങളാണ് ചിത്രത്തിലേക്ക് ഒരുക്കിയത്; കുറച്ച് ദിവസങ്ങള്‍ മാത്രമാണ്  ഷൂട്ട് ഉണ്ടായിരുന്നത്; ചരിത്ര സിനിമയുടെ ഭാഗമായതിനെ കുറിച്ച് അനു സിത്താരക്ക് പറയാനുള്ളത്

Malayalilife
മാമാങ്കത്തിലേക്ക് വിളിച്ചപ്പോള്‍ ആകെ ഉണ്ടായിരുന്ന ആശങ്ക വസ്ത്രങ്ങളെക്കുറിച്ച്; തനിക്ക് സൗകര്യപ്രദമായ വസ്ത്രങ്ങളാണ് ചിത്രത്തിലേക്ക് ഒരുക്കിയത്; കുറച്ച് ദിവസങ്ങള്‍ മാത്രമാണ്  ഷൂട്ട് ഉണ്ടായിരുന്നത്; ചരിത്ര സിനിമയുടെ ഭാഗമായതിനെ കുറിച്ച് അനു സിത്താരക്ക് പറയാനുള്ളത്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ചരിത്ര റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.മലയാളത്തിലെ ബ്രമാണ്ഡ ചിത്രമായാണ് മമ്മൂട്ടിയുടെ 'മാമാങ്കം' ഒരുങ്ങുന്നത്. എം പദ്മകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം പ്രാചി തെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് നായികമാരായി എത്തുന്നത്. ഓഡിയോ ലോഞ്ച് സമയത്ത് അനു സിത്താര പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക് അപ്രതീക്ഷിതമായിട്ടാണ് തനിക്ക് ക്ഷണം വന്നതെന്ന് അനു സിത്താര ചടങ്ങില്‍ പറഞ്ഞിരുന്നു. മാമാങ്കത്തിലേക്ക് വിളിക്കുമ്പോള്‍ തനിക്ക് ആദ്യം ആശങ്ക ഉണ്ടായിരുന്നത് ഇതിലെ വസ്ത്രധാരണ രീതിയെക്കുറിച്ചായിരുന്നവെന്നും എന്നാല്‍ പിന്നീട് തനിക്ക് സൗകര്യപ്രദമായ രീതിയില്‍ അവര്‍ വസ്ത്രങ്ങള്‍ ഒരുക്കി തന്നുവെന്നും അതോടുകൂടി ആദ്യം ഉണ്ടായിരുന്ന ആശങ്കകള്‍ മാറിയെന്നും നടി പറഞ്ഞു.വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ തനിക്ക് ഷൂട്ട് ഉണ്ടായിരുന്നുള്ളുവെന്നും മാമാങ്കം പോലൊരു വലിയ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അനു സിത്താര പറഞ്ഞു.

മ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിലെ പ്രശ്സത സംവിധായകരില്‍ ഒരാളായ എം പദ്മകുമാറാണ് ഒരുക്കുന്നത്.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചരിത്ര പശ്ചാത്തലത്തിലുളള ഒരു സിനിമയുമായി മമ്മൂട്ടി എത്തുന്നത്. ചാവേറായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം മാസ്റ്റര്‍ അച്യുതനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളം പതിപ്പിനൊപ്പം തന്നെ ചിത്രം തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

anu sithara open out mamankam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES