നീളന്‍ തലമുടി പിന്നികെട്ടി പുത്തന്‍ ലുക്കില്‍ തരാന്‍ ആന്റണി വര്‍ഗീസ്; താരത്തിന്റെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
നീളന്‍ തലമുടി പിന്നികെട്ടി പുത്തന്‍ ലുക്കില്‍ തരാന്‍ ആന്റണി വര്‍ഗീസ്; താരത്തിന്റെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍

ങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ആന്റണി വര്‍ഗീസ്. സ്വന്തം പേരിനേക്കാളും ആന്റണിയെ അറിയപ്പെടുന്നത് ആദ്യ ചിത്രത്തിലെ കഥാപാത്രമായ പെപ്പെ എന്ന പേരിലൂടെയാണ്. 2017 ല്‍ പുറത്തു വന്ന അങ്കമാലി ഡയറീസിന് ശേഷം വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് ആന്റണി പ്രത്യക്ഷപ്പെട്ടത്. അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ആര്‍ഡിഎക്‌സും മികച്ച പ്രതികരണം നേടുകയാണ്.

ആര്‍ഡിഎക്‌സിന് പിന്നാലെ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തിലും നടന്‍ നായകനാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നടന്റെ പുതിയ ലുക്കും ശ്രദ്ധ നേടുകയാണ്.പുതിയ ചിത്രത്തിനു വേണ്ടിയാണോ ഹെയര്‍ സ്‌റ്റൈല്‍ മാറ്റം എന്നു അറിവായിട്ടില്ല. നീളന്‍ തലമുടി ബ്രെയ്ഡുകളായി കെട്ടിയിരിക്കുകയാണ് താരം. ആദ്യകാഴ്ചയില്‍ തങ്കലാന്‍ ചിത്രത്തിലെ വിക്രത്തിന്റെ മേക്കോവറിനെ ഓര്‍മിപ്പിക്കും ഈ ചിത്രങ്ങള്‍. 

നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആന്റണി വര്‍ഗീസ് ഇനി അഭിനയിക്കുക. കടല്‍ പശ്ചാത്തലത്തില്‍ പ്രതികാരം നിറഞ്ഞ ആക്ഷന്‍ ചിത്രമായാണ് ഒരുങ്ങുന്നത്. മാനുവല്‍ എന്ന കഥാപാത്രത്തെയാണ് ആന്റണി വര്‍ഗീസ് അവതരിപ്പിക്കുന്നത്. വീക്കെന്റ് ബ്‌ളോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ ആര്‍.ഡിഎക്‌സിനുശേഷം സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ 16ന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടക്കും. ഒക്ടോബര്‍ മദ്ധ്യത്തില്‍ ചിത്രീകരണം ആരംഭിക്കും.

antony varghese new look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES