അടിയും പിടിയും ഒക്കെ നിര്‍ത്തിയിട്ട് സമാധാനപരമായി ഒരു പടം ചെയ്തുകൂടേ; നമുക്ക് സമാധനപരമായ ഒരു പടം ചെയ്യാം; ഇടിയുടെ ആശാനൊപ്പം എന്ന ക്യാംപ്ഷനൊപ്പം ബാബു ആന്റണിക്കൊപ്പമുള്ള' വീഡിയോ പങ്കുവെച്ച് ആന്റണി വര്‍ഗീസ് 

Malayalilife
 അടിയും പിടിയും ഒക്കെ നിര്‍ത്തിയിട്ട് സമാധാനപരമായി ഒരു പടം ചെയ്തുകൂടേ; നമുക്ക് സമാധനപരമായ ഒരു പടം ചെയ്യാം; ഇടിയുടെ ആശാനൊപ്പം എന്ന ക്യാംപ്ഷനൊപ്പം ബാബു ആന്റണിക്കൊപ്പമുള്ള' വീഡിയോ പങ്കുവെച്ച് ആന്റണി വര്‍ഗീസ് 

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറേ ആരാധകരുള്ള താരമാണ് ആന്റണി വര്‍ഗീസ്. അങ്കമാലി ഡയറീസിലൂടെ സിനിമയില്‍ എത്തിയ ആന്റണി നിരവധി മികച്ച ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ആന്റണി അഭിനയിച്ച മിക്ക ചിത്രങ്ങളും ആക്ഷന്‍-മാസ് ചിത്രങ്ങളായിരുന്നു.ഇപ്പോഴിത ആക്ഷന് തത്ക്കാലം ഇടവേള കൊടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ആന്റണി വര്‍ഗീസ്. ആക്ഷന് പ്രാധാന്യം കൊടുക്കാത്ത പൂവന്‍ എന്ന ചിത്രവുമായി എത്തുകയാണ് ആന്റണി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്ത് വിട്ട വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അടിയും ഇടിയുമൊക്കെ നിര്‍ത്തിയി സമാധാനപരമായ ഒരു പടം എങ്കിലും ചെയ്യുമോയെന്ന് ആന്റണി വര്‍ഗീസിനോട് ബാബു ആന്റണി ചോദിക്കുന്നതാണ് വീഡിയോയില്‍. ഇതാരാ ഈ പറയുന്നത് എന്നായിരുന്നു ആന്റണിയുടെ ചോദ്യം. ഇതിനു പിന്നാലെ വൈശാലി, ഇടുക്കി ഗോള്‍ഡ് തുടങ്ങി ചിത്രങ്ങളില്‍ ഇടിയുണ്ടോ എന്നായി ബാബാു ആന്റണിയുടെ ചോദ്യം ഇങ്ങനെ നീളുന്നു ഈ രസകരമായ സംഭാഷണങ്ങള്‍.

ഇടിയുടെ ആശാനൊപ്പം 'എന്ന അടിക്കുറിപ്പോടെ ആന്റണി വര്‍ഗീസ് പെപ്പെ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആളുകളുടെ ശ്രദ്ധ നേടിയത്. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായെത്തുന്നത്. 

ആന്റണി വര്‍ഗീസ് പെപ്പയെ നായകനാക്കി വിനീത് വാസുദേവന്‍ ഒരുക്കുന്ന ചിത്രമാണ് പൂവന്‍. വരുണ്‍ ധാരാ തിരക്കഥ നിര്‍വ്വഹിച്ചിരുക്കുന്ന ചിത്രത്തില്‍ റിങ്കു രണധീര്‍, അഖില ഭാര്‍ഗവന്‍, അനിഷ്മ അനില്‍ കുമാര്‍, മണിയന്‍പിളള രാജു, തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു.

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് ആന്റ് സ്റ്റക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് ഏ.ഡി.യും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 20 ന് ചിത്രം സെന്‍ട്രല്‍പിക്ചേഴ് പ്രദര്‍ശനത്തിനെത്തിക്കും. 

 

antony varghes with babu antony

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES