Latest News

ജയ്ലര്‍ സിനിമ ഹിറ്റ് ആയപ്പോള്‍ രജനി സര്‍ നു ബിഎംഡ്ബ്ലു കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാന്‍ ചെന്ന റോബര്‍ട്ടും ഡോണിയും സേവിയും; കുറിപ്പുമായി ആന്റണി വര്‍ഗീസ്

Malayalilife
ജയ്ലര്‍ സിനിമ ഹിറ്റ് ആയപ്പോള്‍ രജനി സര്‍ നു ബിഎംഡ്ബ്ലു കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാന്‍ ചെന്ന റോബര്‍ട്ടും ഡോണിയും സേവിയും; കുറിപ്പുമായി ആന്റണി വര്‍ഗീസ്

ണം റിലീസായെത്തിയ 'ആര്‍ഡിഎക്‌സ്' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒന്‍പത് ദിവസം കൊണ്ട് അമ്പത് കോടി ക്ലബില്‍ ഇടം പിടിയ്ക്കാനും ചിത്രത്തിന് കഴിഞ്ഞു. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സ് ഓഫീസുകളില്‍ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതിനിടയില്‍ രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ്. സിനിമയുടെ നിര്‍മാതാവായ സോഫിയ പോളിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം നീരജ് മാധവും ഷെയ്ന്‍ നിഗവുമുണ്ട്...
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജയ്ലര്‍ സിനിമ ഹിറ്റ് ആയപ്പോള്‍ രജനി സര്‍ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാന്‍ ചെന്ന റോബര്‍ട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാന്‍ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും .... ഇന്നലെ പറയാന്‍ പറ്റിയില്ല. അതോണ്ട് ഇപ്പോ പറയാ ഞാന്‍ വീട്ടിലെ മതില്‍ പൊളിച്ചു ഗേറ്റ് വലുതാക്കാന്‍ തുടങ്ങാണട്ടോ... പിന്നെ നഹാസ് പോര്‍ഷ ഓടിക്കാന്‍ പഠിച്ചു തുടങ്ങിയെന്ന കേള്‍ക്കുന്നെ.

anthony varghese post about sophiya paul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES